കുവൈത്ത്: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ കുവൈത്ത് ചാപ്റ്ററിന്റെ ഈദ്, ഓണം ആഘോഷം നടന്നു

കുവൈത്ത്: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ കുവൈത്ത് ചാപ്റ്ററിന്റെ ഈദ്, ഓണം ആഘോഷം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളില്‍ നടന്നു. ‘ഇടപ്പാളയം ഫെസ്റ്റ്’ എന്ന പേരില്‍ നടന്ന ആഘോഷം ഇടപ്പാളയം മുൻ ഗ്ലോബല്‍ പ്രസിഡന്റും ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് സുബൈര്‍ മറവഞ്ചേരി അധ്യക്ഷത വഹിച്ചു.

ജനറല്‍ കോഓഡിനേറ്റര്‍ മോഹൻ ദാസ് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മുസ്തഫ കമാല്‍, മുഹമ്മദ്‌ അലികുറ്റിപ്പാല, ഫൈസല്‍ കോലക്കാട്, അനീഷ് ബാബു എന്നിവര്‍ സംസാരിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ നൗഫല്‍ കോലക്കാട് സ്വാഗതവും ബഷീര്‍ കാലടി നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യ, എടപ്പാള്‍ വിശ്വൻ അവതരിപ്പിച്ച ഗാനമേള, താല്‍ ഡാൻസ് ഗ്രൂപ്പിന്റെ കലാപരിപാടികള്‍ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

Next Post

യു.കെ: യുകെയില്‍ പഠിക്കാന്‍ വരുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് കുടുംബത്തെ കൊണ്ടുവരാന്‍ പുതിയ തന്ത്രവുമായി സര്‍വകലാശാലകള്‍

Sat Sep 2 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: 2024 മുതല്‍ യുകെയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തെ ആശ്രിത വിസയില്‍ ഇവിടേക്ക് കൊണ്ടു വരാനാകില്ലെന്ന പുതിയ നിയമത്തെ ഫോറിന്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രസ്തുത നിയമത്തെ മറി കടക്കാനായി പുതിയൊരു തന്ത്രം പയറ്റിയാണ് രാജ്യത്തെ ചില സര്‍വകലാശാലകള്‍ രംഗത്തെത്തിയിരിക്കുന്നത്. അതായത് ഇതിനായി 2024ലെ പ്രവേശനം ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് നടത്തുകയെന്ന കുറുക്കുവഴിയാണ് […]

You May Like

Breaking News

error: Content is protected !!