യു.കെ: യുകെയില്‍ പഠിക്കാന്‍ വരുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് കുടുംബത്തെ കൊണ്ടുവരാന്‍ പുതിയ തന്ത്രവുമായി സര്‍വകലാശാലകള്‍

ലണ്ടന്‍: 2024 മുതല്‍ യുകെയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തെ ആശ്രിത വിസയില്‍ ഇവിടേക്ക് കൊണ്ടു വരാനാകില്ലെന്ന പുതിയ നിയമത്തെ ഫോറിന്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രസ്തുത നിയമത്തെ മറി കടക്കാനായി പുതിയൊരു തന്ത്രം പയറ്റിയാണ് രാജ്യത്തെ ചില സര്‍വകലാശാലകള്‍ രംഗത്തെത്തിയിരിക്കുന്നത്. അതായത് ഇതിനായി 2024ലെ പ്രവേശനം ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് നടത്തുകയെന്ന കുറുക്കുവഴിയാണ് ചില യൂണിവേഴ്സിറ്റികള്‍ പയറ്റുന്നത്. പുതിയ നീക്കത്തിന്റെ ഭാഗമായി ചില സര്‍വകലാശാലകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ മുതല്‍ പ്രവേശനം നല്‍കുമ്പോള്‍ മറ്റ് ചില യൂണിവേഴ്സിറ്റികള്‍ ഈ വര്‍ഷത്തേക്കായി പ്രത്യേക ഇന്‍ടേക്ക് നടപ്പിലാക്കിയിട്ടുണ്ട്. സാധാരണയായി യുകെയിലെ സര്‍വകലാശാലകള്‍, ബിസിനസ് മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ സയര്‍സ് പോലെ ഏറെ ആവശ്യക്കാരുള്ള കോഴ്സുകള്‍ക്ക് അധിക സീറ്റുകള്‍ നല്‍കി സെക്കന്‍ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍ടേക്ക് നടത്തുന്നത് ജനുവരിയിലാണ്. ഈ എക്സ്ട്രാ റിക്രൂട്ട്മെന്റ് ഇന്റര്‍നാഷണല്‍ റിക്രൂട്ട്മെന്റിനെ ത്വരിതപ്പെടുത്തുന്ന കാര്യമാണ്.

പ്രത്യേകിച്ചും ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്നും യുകെയിലേക്കെത്തുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുവര്‍ണാവസരമായിട്ടാണ് വിലയിരുത്തുന്നത്. പക്ഷേ രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2024 ജനുവരി മുതല്‍ ഫോറിന്‍ സ്റ്റുഡന്റ്സ് ആശ്രിതരെ ഇവിടേക്ക് കൊണ്ടു വരുന്നത് തടയാന്‍ പോവുകയാണ്. ഈ പുതിയ നിയമത്തെ കടത്തി വെട്ടുന്നതിനായിട്ട് യൂണിവേഴ്സിറ്റി ഓഫ് ലോ ഒരു പുതിയ ഡിസംബര്‍ ഇന്‍ടേക്ക് 2023ല്‍ തുടങ്ങിയിട്ടുണ്ട്. ഓക്സ്ഫോര്‍ഡ് ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ ഗ്രൂപ്പിന് ഫോറിന്‍ റിക്രൂട്ട്മെന്റുകളുടെ ചുമതല ഏല്‍പ്പിച്ചിട്ടുള്ള റേവന്‍സ്റ്റേണ്‍ സര്‍വകലാശാലയാണ് നവംബറില്‍ തുടങ്ങുന്ന നിരവധി കോഴ്സുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇവ മുഖ്യമായും ഡിജിറ്റല്‍ മീഡിയ, ഡിസൈന്‍ രംഗത്ത് നിന്നുള്ളവയാണെന്നാണ് റിപ്പോര്‍ട്ട്. നവംബറില്‍ കോഴ്സുകള്‍ തുടങ്ങുന്നതിനൊപ്പം ജനുവരിയില്‍ പതിവിന്‍ പടി റിക്രൂട്ട്മെന്റ് നടക്കുമെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.നവംബറില്‍ തുടങ്ങുന്ന ചില കോഴ്സുകള്‍ വാഗ്ദാനം ചെയ്ത് സ്ട്രാറ്റ്ഫോര്‍ഡിലെ ക്യൂന്‍ എലിസബത്ത് ഒളിമ്പിക് പാര്‍ക്കിലുളള ടെന്നിസൈഡ് സര്‍വകലാശാലയുടെ ലണ്ടന്‍ ക്യാമ്പസും മുന്നോട്ട് വന്നിട്ടുണ്ട്. പക്ഷേ ഇതിനായി ഫോറിന്‍ സ്റ്റുഡന്റ്സ് അവരവരുടെ രാജ്യത്തെ ഏജന്റുമാര്‍ മുഖാന്തിരം അപേക്ഷിക്കണമെന്നാണ് ഈ സര്‍വകലാശാല നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

Next Post

ഒമാന്‍: ഖരീഫ് സീസണിലെ മികച്ച സേവനം ഹൈമ ഹോസ്പിറ്റലിന് പ്രശംസ

Sun Sep 3 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഈ വര്‍ഷം ഖരീഫ് സീസണ്‍ കാലത്തുണ്ടായ അപകട, അത്യാഹിത കേസുകള്‍ കൈകാര്യം ചെയ്തതിന് അത്യാഹിത വിഭാഗം ടീമിനെ ഹൈമ ഹോസ്പിറ്റല്‍ അധികൃതര്‍ പ്രശംസിച്ചു. പ്രഫഷനലിസവും മാനവികതയും ഉപയോഗിച്ച്‌ അപകടങ്ങളും അത്യാഹിത കേസുകളും കൈകാര്യം ചെയ്തതിന് ഹൈമ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം ടീമിന് ഹൈമ ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേഷൻ നന്ദി അറിയിക്കുകയാണെന്ന് അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹെല്‍ത്ത് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ […]

You May Like

Breaking News

error: Content is protected !!