ഒസ്കത്ത്: വിദേശത്ത് നിന്ന് വരുന്ന സംശയകരമായ ഫോണ്‍ കോളുകളോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ് നല്കി ഒമാന്‍. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. പൊതു അഭിപ്രായ വോട്ടെടുപ്പുകളുടെ രൂപത്തില്‍ അന്താരാഷ്ട്ര നമ്ബറുകളില്‍ നിന്ന് വരുന്ന ഇത്തരം ഫോണ്‍ കോളുകളെ കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.
ഇത്തരം ഫോണ്‍ വിളികള്‍ ഒമാനിലെ ഔദ്യോഗിക സ്ഥാപനങ്ങളില്‍ നിന്നോ, ഒമാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നോ അല്ല വരുന്നത്. ഒമാനില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേകള്‍, പൊതു അഭിപ്രായ വോട്ടെടുപ്പുകള്‍ എന്നിവ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇത്തരം ഫോണ്‍ കോളുകള്‍ക്ക് മറുപടിയായി മറ്റു രാജ്യങ്ങളോടുള്ള ഒമാന്റെ വിദേശ നയം, ബന്ധങ്ങള്‍ മുതലായ വിവരങ്ങള്‍, വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ എന്നിവ പങ്കുവെക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.