ഒമാന്‍: മസ്‌കത്ത് വിമാനത്താവളത്തില്‍ നാഷനല്‍ മ്യൂസിയം കോര്‍ണര്‍

മസ്കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചേഴ്‌സ് ഹാളില്‍ നാഷനല്‍ മ്യൂസിയത്തിന്‍റെ കോര്‍ണര്‍ തുറന്നു. ഒമാന്‍ എയര്‍പോര്‍ട്ട്സും നാഷനല്‍ മ്യൂസിയവും തമ്മില്‍ നിലവിലുള്ള സഹകരണത്തിന്റെ ഭാഗമായാണിത്. ഉദ്ഘാടനച്ചടങ്ങില്‍ ഒമാന്‍ എയര്‍പോര്‍ട്ട് സി.ഇ.ഒ ശൈഖ് അയ്മാന്‍ ബിന്‍ അഹമ്മദ് അല്‍ ഹൊസാനി, നാഷനല്‍ മ്യൂസിയം സെക്രട്ടറി ജനറല്‍ ജമാല്‍ ബിന്‍ ഹസന്‍ അല്‍ മൂസാവി എന്നിവര്‍ പങ്കെടുത്തു. യാത്രക്കാര്‍ക്ക് സാംസ്കാരിക അനുഭവം സമ്ബന്നമാക്കുകയും ഒമാനും അതിന്റെ പരിഷ്കൃത ചുറ്റുപാടുകളും തമ്മിലുള്ള ആശയവിനിമയത്തിന്റെ കഥകള്‍ കൈമാറുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒമാന്‍ എയര്‍പോര്‍ട്ട്സുമായുള്ള സഹകരണത്തിന്‍റെ ഭാഗമായാണ് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാഷനല്‍ മ്യൂസിയം കോര്‍ണറിന്റെ ഉദ്ഘാടനമെന്ന് അല്‍ മൂസാവി പറഞ്ഞു.

സഞ്ചാരികള്‍ക്ക് ഒമാനിലെ നാഗരിക, ചരിത്ര, സാംസ്കാരിക മാനങ്ങളെക്കുറിച്ച്‌ പഠിക്കാനും ഒമാനിലെ മ്യൂസിയം, പുരാവസ്തു, സാംസ്കാരിക സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഡിപ്പാര്‍ച്ചര്‍ ഹാളില്‍ നാഷനല്‍ മ്യൂസിയത്തിന്റെ കോര്‍ണര്‍ ഒരുക്കിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് അല്‍ ഹൊസാനി പറഞ്ഞു. സുല്‍ത്താനേറ്റിലെ സാംസ്‌കാരിക വിനോദസഞ്ചാരത്തിന്റെ പുനരുജ്ജീവനത്തിന് സഹായകമായ ഒരു കൂട്ടിച്ചേര്‍ക്കലാണിത്.

സുല്‍ത്താനേറ്റിലേക്ക് വരുന്ന സന്ദര്‍ശകര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ദേശീയ മ്യൂസിയത്തിലെ കാഴ്ചകളെ കുറിച്ച്‌ മനസ്സിലാക്കാന്‍ സഹായിക്കും. സാംസ്കാരിക വിനോദസഞ്ചാരത്തിന്റെ പ്രോത്സാഹനം വിനോദസഞ്ചാര മേഖലയില്‍ വലിയ സ്വാധീനം ചെലുത്തുന്നു എന്നതില്‍ സംശയമില്ല. നാഷനല്‍ മ്യൂസിയം സന്ദര്‍ശിക്കാനും ഒമാന്‍ നാഗരികതയുടെയും ചരിത്രപരമായ കാര്യങ്ങളെ കുറിച്ച്‌ അറിയാന്‍ ഈ കോര്‍ണര്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒമാനി ഖഞ്ചര്‍, സുഗന്ധ സംസ്കാരം, ഒമാന്‍-കിഴക്കന്‍ ആഫ്രിക്ക, സമദ് കാലഘട്ടം, പുരാവസ്തുക്കള്‍, സാന്‍സിബാറിലെ സുല്‍ത്താന്മാര്‍ക്ക് സമ്മാനിച്ച സ്മാരകങ്ങളുടെ ശകലങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

Next Post

യു.കെ: യുകെയില്‍ ചാള്‍സ് മൂന്നാമന്റെ കിരീടധാരണച്ചടങ്ങിനെതിരേ പ്രതിഷേധം ശക്തം

Fri May 5 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: രാജാവായി ചാള്‍സ് മൂന്നാമന്റെ കിരീടധാരണച്ചടങ്ങിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ബ്രിട്ടനില്‍ രാജഭരണ വിരുദ്ധവികാരം ശക്തമാകുന്നു. ചടങ്ങ് നടക്കുന്ന ആറിന് ട്രാഫര്‍ഗര്‍ നഗറിലെ കിങ് ചാള്‍സ് ഒന്നാമന്റെ പ്രതിമയ്ക്ക് മുന്നില്‍ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് വിവിധ സംഘടനകള്‍. കിരീടധാരണത്തിന് മുന്നോടിയായുള്ള ഘോഷയാത്ര കടന്നുപോകവെ, മഞ്ഞവസ്ത്രത്തില്‍ 1500ല്‍പ്പരം പേര്‍ ഇവിടെ ഒത്തുചേര്‍ന്ന് ‘നോട്ട് മൈ കിങ്’ (എന്റെ രാജാവല്ല) എന്ന് […]

You May Like

Breaking News

error: Content is protected !!