യു.കെ: കോവിഡിന്റെ പുതിയ വേരിയന്റ് യുകെയ്ക്ക് ഭീഷണിയാകുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: ഭയക്കണമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്ന പുതിയ കൊവിഡ് വേരിയന്റ് ഇതിനോടകം തന്നെ യുകെയില്‍ എത്തിച്ചേര്‍ന്നതായി ശാസ്ത്രജ്ഞര്‍. ഒമിക്രോണില്‍ നിന്നും രൂപമാറ്റം വന്ന ബിഎ.6 എന്ന വേരിയന്റാണ് ഇതിന്റെ സവിശേഷമായ രൂപമാറ്റം കൊണ്ട് ആശങ്കയുടെ തിരമാല തീര്‍ക്കുന്നത്. ഇതുവരെ ഡെന്‍മാര്‍ക്കും, ഇസ്രയേലും മാത്രമാണ് ഈ വേരിയന്റ് കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. ആദ്യം ഭയപ്പെട്ടത് പോലെ ഈ സ്ട്രെയിന്‍ മാരകമാണെങ്കില്‍ ഇത് വളരെ വേഗത്തില്‍ തന്നെ വ്യാപിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ വേരിയന്റുകളെ അപേക്ഷിച്ച് ഈ സ്ട്രെയിന്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെങ്കില്‍ ഇതിനോടകം വൈറസ് യുകെയിലും, യുഎസിലുമെല്ലാം എത്തിച്ചേരാന്‍ സാധ്യത ഏറെയാണ് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയെ ഇന്‍ഫെക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റ് പ്രൊഫസര്‍ പോള്‍ ഹണ്ടര്‍ പറഞ്ഞു.

ഇപ്പോള്‍ എത്തിയിട്ടില്ലെങ്കില്‍ അധികം വൈകാതെ ഇത് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സ്ട്രെയിന്‍ ഭീതി ഉയര്‍ത്താന്‍ തുടങ്ങിയതോടെ മാസ്‌ക് തിരിച്ചെത്തിച്ച് വൈറസ് വ്യാപനം ചെറുക്കാന്‍ നടപടി വേണമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. എന്നാല്‍ ലോക്ക്ഡൗണ്‍ ഘട്ടത്തിലെ നടപടികളിലേക്ക് നീങ്ങാന്‍ സമയമായിട്ടില്ലെന്നാണ് മറ്റുള്ളവരുടെ വാദം. വേരിയന്റ് സംബന്ധിച്ച് ഹെല്‍ത്ത് മേധാവികള്‍ ഔദ്യോഗിക പ്രഖ്യപനം നടത്തിയിട്ടില്ല. ‘പൈ’ എന്നാകും പുതിയ വേരിയന്റിന് നാമകരണം വരികയെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയിലെ ഒരു എപ്പിഡെമോളജിസ്റ്റ് നല്‍കുന്ന വിവരം. ഒരു പ്രമുഖ ഓണ്‍ലൈന്‍ വൈറസ് ട്രാക്കര്‍ ഡെന്‍മാര്‍ക്കില്‍ രണ്ട് കേസുകള്‍ കണ്ടുപിടിച്ചതോടെയാണ് വേരിയന്റ് സംബന്ധിച്ച് അപായമണി മുഴങ്ങിയത്. പിന്നാലെ ഇതേ വിഭാഗത്തില്‍ പെട്ട വൈറസ് ഇസ്രയേലിലും കണ്ടെത്തി.

Next Post

ഒമാന്‍: സമസ്ത സമ്മേളനങ്ങള്‍ക്ക് തുടക്കമായി

Fri Aug 18 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്.ഐ.സി) ഒമാന്‍ നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ മേഖല സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ശര്‍ഖിയ മേഖല സമ്മേളനം വ്യാഴാഴ്ച സൂറിലെ മുസ്ഫയ്യ മജ്‌ലിസ് അല്‍ ഫവാരിസ് ഹാളില്‍ നടന്നു. ആസിമ മേഖല സമ്മേളനം വെള്ളിയാഴ്ച രാത്രി 8.30ന് റുസൈല്‍ അല്‍ മക്കാരിം ഓഡിറ്റോറിയത്തിലും ബാത്തിനാ മേഖല സമ്മേളനം ശനിയാഴ്ച രാത്രി ഒമ്ബത് മണിക്ക് സഹമിലെ നൂര്‍ […]

You May Like

Breaking News

error: Content is protected !!