
മസ്കത്: അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെഅല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെസമാഇല്‍ വിലായത്തില്‍ വാണിജ്യ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.
ബുധനാഴ്ചയാണ് സംഭവം. തീപിടിത്തമുണ്ടായ ഉടൻ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി അതിവേഗം തീയണച്ചു.
കെട്ടിടത്തിലുണ്ടായിരുന്ന മുഴുവനാളുകളെയും രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിക്കുകയും ചെയ്തു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചു.