ഒമാന്‍: ഐ.എസ്.എഫ് സയന്‍സ് ഫിയസ്റ്റ 19മുതല്‍

മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന് കീഴിലുള്ള ഇന്ത്യന്‍ സയന്‍സ് ഫോറം സംഘടിപ്പിക്കുന്ന വര്‍ഷിക ‘സയന്‍സ് ഫിയസ്റ്റ’ മേയ് 19, 20 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ അല്‍ ഹെയില്‍ കാമ്ബസിലായിരിക്കും പരിപാടി.

ഒമാനില്‍ ശാസ്ത്ര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സയന്‍സ് ഫോറം ശാസ്ത്ര പ്രതിഭ രചന മത്സരം, ഉപന്യാസ രചന, ക്വിസ് മത്സരം തുടങ്ങി നിരവധി പരിപാടികള്‍ ഇതിനകം നടത്തിയിരുന്നു. 20ലധികം ഇന്ത്യന്‍ സ്കൂളുകളുള്‍ മേളയില്‍ ഭാഗമാകും. ഡിബേറ്റ്, സിമ്ബോസിയം, ഓണ്‍ ദി സ്പോട്ട് സയന്‍സ് പ്രോജക്‌ട്, എക്സിബിഷന്‍, ഫോട്ടോഗ്രാഫി എന്നിവയുള്‍പ്പെടെ നിരവധി മത്സരങ്ങളാണ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

ഐ.എസ്.ആര്‍.ഒ മുന്‍ ഡയറക്ടര്‍ ഡോ. മയില്‍ സ്വാമി അണ്ണാദുരൈ മുഖ്യാതിഥിയാകും. ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ്, ഒമാന്‍ നാഷണല്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി വൈസ് ചാന്‍സലര്‍ ഡോ.അലി സൗദ് ബിമാനി എന്നിവര്‍ വിശിഷ്ടാതിഥികളുമാകും. രണ്ട് ദിവസത്തെ പരിപാടിയില്‍ ക്ഷണിക്കപ്പെട്ട വ്യക്തികള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ഇന്ത്യന്‍ കമ്മ്യൂനിറ്റി അംഗങ്ങളുള്‍പ്പെടെ ഏകദേശം 4000ത്തോളംപേര്‍ മേളയില്‍ എത്തുമെന്നാണ് സംഘാടകര്‍ കണക്ക് കൂട്ടുന്നത്. വാര്‍ഷിക സയന്‍സ് ഫിയസ്റ്റയിലേക്ക് ഒമാനിലുള്ള ശാസ്ത്ര പ്രേമികളെ ക്ഷണിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ സയന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ഡോ.രത്നകുമാര്‍ പറഞ്ഞു. വിവിധ ശാസ്ത്ര മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍ കാണാനുള്ള മികച്ച അവസരമാണ് ഈ പരിപാടി. പ്രദര്‍ശനത്തിലേക്കും ചടങ്ങിലേക്കും എല്ലാവരേയും സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

സയന്‍സ് ഫിയസ്റ്റ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അറിവും ശാസ്ത്രത്തോടുള്ള അഭിനിവേശവും പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ്. വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രത്തെക്കുറിച്ച്‌ കൂടുതലറിയാനും പ്രമുഖ ശാസ്ത്രജ്ഞരില്‍നിന്നും വിദഗ്ധരില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളാനുമുള്ള അവസരമാണിതെന്നും സംഘാടകര്‍ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി നടത്തിയ ശാസ്ത്ര പ്രതിഭ, ക്വിസ്, ഉപന്യാസം തുടങ്ങിയ മത്സരത്തിലെ വിജയികളെയും വാര്‍ത്തസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഫാനി സായ് തമന്‍ (ഇന്ത്യന്‍ സ്‌കൂള്‍ മബേല), അലോക് സി. സുകുമാരന്‍ (ഇന്ത്യന്‍ സ്‌കൂള്‍ ദാര്‍സൈത്ത്), യുവരാജ് മുഖര്‍ജി ( ഇന്ത്യന്‍ സ്‌കൂള്‍ ഗൂബ്ര), സൈന ഫാത്തിമ (സലാല ഇന്ത്യന്‍ സ്‌കൂള്‍ ), ആര്യന്‍ കിഷോര്‍ ബഡ്‌ഗുജര്‍ (ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്ത്), അമന്‍ ടണ്ടന്‍, മോഹന ഇളങ്കോ (ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്ത്) എന്നിവരാണ് വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ അഞ്ച് മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ ശാസ്ത്ര പ്രതിഭ വിജയികള്‍.

ഇന്റര്‍ സ്കൂള്‍ സയന്‍സ് ക്വിസ് ‘ഐ.എസ്.എഫ് ഇഗ്നിറ്റര്‍ 2022’ മത്സരത്തിലെ ജൂനിയര്‍ വിഭാഗത്തില്‍ സലാല ഇന്ത്യന്‍ സ്‌കൂളിലെ സൈന ഫാത്തിമ, ആദിത്യ വര്‍മ ജേതാക്കളായി. ഇന്ത്യന്‍ സ്‌കൂള്‍ ദാര്‍സൈത്തില്‍നിന്നുള്ള എസ്.എം. സാഹില്‍, എസ്.എം. സോഹ എന്നിവര്‍ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പും ഇന്ത്യന്‍ സ്‌കൂള്‍ ഇബ്രയിലെ ജോഷ്വ റിച്ചാര്‍ഡ്, ആബേല്‍ സാബു എന്നിവര്‍ സെക്കന്‍ഡ് റണ്ണേഴ്‌സ് അപ്പുമായി.

സീനിയര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗൂബ്രയിലെ ആല്‍വിന്‍ കെ. ജോസ് സബ്യസാചി ചൗധരി എന്നിവര്‍ ചാമ്ബ്യന്മാരായി. ഇന്ത്യന്‍ സ്‌കൂള്‍ സലാലയിലെ ഷാലോമോന്‍ ജൂബി, ജോവാന സൂസന്‍ അലക്‌സ് എന്നിവര്‍ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പും ഇന്ത്യന്‍ സ്‌കൂള്‍ വാദി കബീറിലെ തന്‍മയ് ശുക്ല, ഓജസ് പാണ്ഡെ എന്നിവര്‍ രണ്ടാം റണ്ണേഴ്‌സ് അപ്പും നേടി.

ഉപന്യാസ രചന മത്സരത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗൂബ്രയിലെ അദിതി ഗുരു ഓവറോള്‍ വിജയിയായി. സയന്റിഫിക് അപ്രോച്ച്‌ വിഭാഗത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗൂബ്രയിലെ റിയ പഹുജയും ഇന്ത്യന്‍ സ്‌കൂള്‍ ബൗഷറിലെ തുലിക അഗര്‍വാളുമാണ് വിജയിച്ചത്. റൈറ്റിങ് ക്വാളിറ്റി വിഭാഗത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗൂബ്രയിലെ സബ്യസാചി ചൗധരി, ഇന്ത്യന്‍ സ്‌കൂള്‍ സലാലയിലെ റുത്തിക് മാര്‍ഗവി, ഇന്ത്യന്‍ സ്‌കൂള്‍ അല്‍ മബേലയിലെ സുവീക്ഷ സഞ്ജയ് ഷാന്‍ഭാഗ് എന്നിവരാണ് വിജയികള്‍. ഇന്നൊവേറ്റീവ് തിങ്കിങ് വിഭാഗത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബൗഷറില്‍ നിന്നുള്ള നിലയ് നെഗില്‍, ഇന്ത്യന്‍ സ്‌കൂള്‍ മുലാദയില്‍ നിന്നുള്ള സുമയ്യ സീനത്ത് എന്നിവര്‍ ജേതാക്കളായി.

Next Post

കുവൈത്ത്: ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫിസുകളില്‍ പരിശോധന

Thu May 11 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫിസുകളില്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പരിശോധന നടത്തി. ജോയന്റ് കമ്മിറ്റിയുമായി ഏകോപിപ്പിച്ച്‌ ഹവല്ലി, ഫര്‍വാനിയ, അഹമ്മദി ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. 22 ഓഫിസുകള്‍ക്ക് പിഴ ചുമത്തി. 13 തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്തു. പിടിയിലായവരെ നാടുകടത്തുന്നതിനായി തൊഴിലാളി അഭയകേന്ദ്രത്തിലേക്കു മാറ്റി. ആറു മാസത്തേക്ക് ഓഫിസ് […]

You May Like

Breaking News

error: Content is protected !!