കുവൈത്ത്: നടപടികള്‍ കടുപ്പിച്ച്‌ കുവൈത്ത്, ഇന്ത്യക്കാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ പ്രത്യേക രീതി വേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അധികൃതര്‍

പ്രവാസികളെ പ്രതിസന്ധിയിലാക്കി നടപടികള്‍ കടുപ്പിക്കുകയാണ് കുവൈത്ത്. രാജ്യത്ത് വിവിധ പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ യോഗ്യതകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവാസികളുടെ യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകള്‍ അധികൃതര്‍ പരിശോധിച്ച്‌ തുടങ്ങിയിരിക്കുകയാണ്. എഞ്ചിനീയര്‍മാരുടെ യോഗ്യതാ പരിശോധന സംബന്ധിച്ച്‌ നിലവിലുള്ള മാനദണ്ഡങ്ങള്‍ തന്നെ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത സംബന്ധിച്ച്‌ ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള കര്‍ശന നിബന്ധനകള്‍ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിലെയും കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സിലെയും അധികൃതരെ ഉദ്ധരിച്ച്‌ അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുകയാണ്.

ഇന്ത്യക്കാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ പ്രത്യേക രീതി വേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സ് മേധാവി പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയറിങ് ബിരുദധാരികള്‍ നാഷണല്‍ ബോര്‍ഡ‍് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരായിരിക്കണമെന്നതാണ് കുവൈത്തിലെ നിബന്ധന.

എന്നാല്‍ ഇന്ത്യയിലെ ഭൂരിപക്ഷം എഞ്ചിനീയറിങ് കോളേജുകള്‍ക്കും എന്‍ബിഎ അക്രഡിറ്റേഷനില്ല എന്നതാണ് വാസ്തവം. അടുത്തിടെ 5,248 എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകാരത്തിനായി ലഭിച്ചിട്ടുണ്ട്. അതേസമയം അക്കൗണ്ടന്റ് പോലുള്ള ജോലികളില്‍ തുടരുന്ന 16,000ല്‍ അധികം പ്രവാസികളുട സര്‍ട്ടിഫിക്കറ്റ് പരിശോധന പുരോഗമിക്കുകയുമാണ്.

ഈയിടെ നടത്തിയ പരിശോധനകളില്‍ 81 എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ മതിയായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴെണ്ണം വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായിരുന്നു. അംഗീകാരം നല്‍കാന്‍ യോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടുള്ള 14 എണ്ണം ഇന്ത്യക്കാരുടെയുമാണ്.

പുതിയ സാഹചര്യത്തില്‍, എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ അംഗത്വത്തോടെ ഒരു ദേശീയ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ ഉദ്ദേശ്യമുണ്ടെന്നും എഞ്ചിനീയേഴ്‌സ് സൊസൈറ്റി മേധാവി ഫൈസല്‍ അല്‍ അദ്ല്‍ വെളിപ്പെടുത്തി.

Next Post

ഗൂഗിളിന്റെ മാജിക് ഇറേസര്‍ ഇനി സ്മാര്‍ട്ട്ഫോണിലും ലഭ്യമാകും

Sat Feb 25 , 2023
Share on Facebook Tweet it Pin it Email ഗൂഗിളിന്റെ മാജിക് ഇറേസര്‍ ടൂള്‍ ഇനി നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലും ലഭ്യമാകും. ഗൂഗിള്‍ പിക്സല്‍(Google Pixel) ഫോണുകളിലൂടെ ഗൂഗിള്‍(Google)അ‌വതരിപ്പിച്ച മാജിക് ഇറേസറാണ് (Magic Eraser) ഇനിമുതല്‍ ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിരിക്കുന്നത്. ഒരു ചിത്രത്തില്‍ നിന്ന് അനാവശ്യ വസ്തുക്കളെയോ മനുഷ്യരെയോ പോലും എളുപ്പത്തില്‍ ഒഴിവാക്കാനും അതുവഴി ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമായി സാമൂഹികമാധ്യമങ്ങളിലും മറ്റും പങ്കുവയ്ക്കാനും മാജിക് ഇറേസര്‍ (Magic Eraser)സഹായിക്കുന്നു. […]

You May Like

Breaking News

error: Content is protected !!