ഒമാന്‍: ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി അബ്ദുല്‍ ലത്തീഫ് ഉപ്പളക്ക് സ്വീകരണം

മസ്‌കത്ത്: ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബദര്‍ അല്‍ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍ എം.ഡി. അബ്ദുല്‍ ലത്തീഫ് ഉപ്പളക്ക് മസ്‌കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സ്വീകരണം നല്‍കി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദ് ഭാരവാഹികളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ സ്‌നേഹോപഹാരം സമ്മാനിച്ചു.

കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍, ലുലു ഒമാന്‍ റീജനല്‍ ഡയറക്ടര്‍ കെ.എ. ഷബീര്‍, ഷാഹി ഫുഡ്‌സ് എം.ഡി. മുഹമ്മദ് അഷ്റഫ്, സുഹുല്‍ അല്‍ഫൈഹ എം.ഡി അബ്ദുല്‍ വാഹിദ്, ബദര്‍ അല്‍ സമ സി.ഇ.ഒ പി.ടി. ഷമീര്‍, ബിലാല്‍ അബ്ദുല്‍ ലത്തീഫ്, ഇന്ത്യന്‍ സ്‌കൂള്‍ ബി.ഒ.ഡി അംഗം സിറാജ് നെല്ലാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Post

ഒമാന്‍: കുറ്റിപ്പുറം സ്വദേശിയായ യുവാവ് ഒമാനില്‍ കുഴഞ്ഞുവീണു മരിച്ചു

Sat Dec 3 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാനില്‍ കുറ്റിപ്പുറം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൂരട സ്വദേശി ഫാദില്‍ മുഹമ്മദ്‌ ഹനീഫ (39)യാണ് ഹൃദയാഘാതം മൂലം മരിച്ചത്‌. ദുബൈയില്‍ നിന്ന് കുടുംബസമേതം സന്ദര്‍ശനത്തിന് മസ്കത്തിലെത്തിയതായിരുന്നു. താമസ സ്ഥലത്തു നിന്നും നടക്കാനായി ഇറങ്ങിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ബൗഷര്‍ റോയല്‍ ഹോസ്പിറ്റില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: ഫാത്തിമ. ഭാര്യ: ഡോ. ഷഹ്ന. […]

You May Like

Breaking News

error: Content is protected !!