ന്യോ യോര്‍ക്ക്: ഡോക്ടറെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മന്‍ഹാട്ടനിലെ മാര്‍ക്കസ് ഗാര്‍വി പാര്‍ക്കിലാണ് സംഭവം. 60 വയസ്സുള്ള പീഡിയാട്രിഷ്യനെയാണ് കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ചയാണ് ഡോക്ടര്‍ കൊല്ലപ്പെട്ടത്. വീടിന്റെ സ്റ്റെയര്‍ കേസിനു സമീപം അബോധാവസ്ഥയില്‍ ഡോക്ടറെ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ന്യൂജഴ്സിയിലെ വിവിധ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ച ഡോക്ടറാണ് കൊല്ലപ്പെട്ടത്.
കഴുത്തറുത്തതിന് പുറമെ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിരവധി കുത്തുകളും ഏറ്റിട്ടുണ്ട്. നടന്നത് കൊലപതാകമാണെന്നും പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ വിദഗ്ധനായ ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ അതീവ ദുഃഖമുണ്ടെന്നും പോലീസ് അറിയിച്ചു. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.