സൗദി: കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീ എന്‍ട്രി വിസ പുതുക്കില്ലെന്ന് സൗദി

റിയാദ്: കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീ എന്‍ട്രി വിസ പുതുക്കില്ലെന്ന് സൗദി. അവധിയില്‍ സൗദി അറേബ്യയില്‍ നിന്നും പുറത്തു പോയവരുടെ റീഎന്‍ട്രി വിസകള്‍ കാലാവധി കഴിഞ്ഞ് രണ്ട് മാസം ആയാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല.

സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സൗദിയില്‍ തൊഴില്‍ വിസയിലോ ആശ്രിത വിസയിലോ താമസിക്കുന്നവര്‍ക്ക്​ രാജ്യത്തിന്​ പുറത്ത് പോകാന്‍ അനുവദിക്കുന്നതാണ്​ റീ എന്‍ട്രി വിസ എന്ന് പറയുന്നത്.

1
ഇത്തരം റീ എന്‍ട്രി വിസകള്‍ ഇലക്‌ട്രോണിക് രീതിയില്‍ പുതുക്കാന്‍ സാധിക്കില്ല എന്നാണ് മന്ത്രാലയത്തിന് കീഴിലെ അബ്ഷിര്‍ പോര്‍ട്ടല്‍ അധികൃതര്‍ അറിയിച്ചത്. ട്വിറ്റര്‍ വഴിയാണ് നിര്‍ദ്ദേശം അറിയിച്ചത്.

2

എന്നാല്‍, താമസ രേഖക്ക്​ അഥവാ ഇഖാമയ്ക്ക് കാലാവധി ബാക്കി ഉണ്ടായിരിക്കുകയും റീ എന്‍ട്രി വിസയുടെ കാലാവധി രണ്ട് മാസത്തില്‍ കൂടാതിരിക്കുകയും ചെയ്‍താല്‍ അത്തരം വിസകളുടെ കാലാവധി വിസയുടെ സ്‍പോണ്‍സര്‍ക്ക്​ പുതുക്കാന്‍ സാധിക്കും. തൊഴിലാളി വിദേശത്തായിരിക്കുമ്ബോള്‍ തന്നെ സൗദിയില്‍ നിന്നും സ്‍പോണ്‍സര്‍ക്ക് ഇലക്‌ട്രോണിക് സംവിധാനം വഴി ആണ് വിസ പുതുക്കാന്‍ സാധിക്കുന്നത്​. അതേസമയം, തൊഴിലാളി രാജ്യത്തിന് പുറത്ത് ആണെങ്കില്‍ മാത്രമേ ഇത്തരത്തില്‍ ഇലക്‌ട്രോണിക് രീതിയില്‍ റീ എന്‍ട്രി കാലാവധി നീട്ടാന്‍ സാധിക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, സൗദിയില്‍ മൂന്നുമാസ അടിസ്ഥാനത്തില്‍ താമസ രേഖയും വര്‍ക്ക് പെര്‍മിറ്റും എടുക്കല്‍ / പുതുക്കല്‍ സേവനം ആരംഭിച്ചു. സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാങ്കേതിക സഹായത്തോടെ ആണ് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റും മാനവവിഭവ ശേഷി മന്ത്രാലയവും ഈ സേവനം ആരംഭിച്ചത്.

മാനവ വിഭവ ശേഷി വകുപ്പിന്റെ ലെവി, ജവാസത്തിന്റെ ഫീസ് എന്നിവ ചേര്‍ത്ത് വലിയ തുകയാണ് ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കനോ പുതിയത് എടുക്കാനോ ചെലവുവരുക. ഇതിന്റെ നാലിലൊന്ന് തുക മാത്രം അടച്ച്‌ മൂന്ന് മാസത്തേക്ക് മാത്രമായി അല്ലെങ്കില്‍ അതിന്റെ ഗുണിതങ്ങളായി ഇഖാമ പുതുക്കാനുള്ള സംവിധാനമാണ് . മൂന്ന് മാസത്തിന് പുറമെ ആറുമാസം, ഒമ്ബത് മാസം, 12 മാസം എന്നീ കാലയളവുകളായും ഇഖാമ പുതുക്കുകയോ പുതിയത് എടുക്കുകയോ ചെയ്യാന്‍ ആകും. തൊഴില്‍ ഉടമക്ക് തന്റെ സ്ഥാപനത്തിന്റെ ആവശ്യത്തിന് അനുസരിച്ച്‌ മാത്രം ജീവനക്കാരുടെ ഇഖാമ പുതുക്കാന്‍ കഴിയുന്നത് രാജ്യത്തെ സ്വകാര്യ മേഖലക്കും തൊഴില്‍ വിപണിക്കും വലിയ ആശ്വാസവും സഹായവുമാകും എന്നാണ് കരുതുന്നത്. ഈ നിയമം രാജ്യത്തെ വിദേശ ഗാര്‍ഹിക ജോലിക്കാര്‍ക്ക് ഇത് ബാധകമല്ല.

Next Post

ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ആറംഗ സംഘം അറസ്റ്റിൽ

Fri Nov 26 , 2021
Share on Facebook Tweet it Pin it Email മസ്‍കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ആറംഗ സംഘത്തെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് കണ്ടെത്തിന്നതിനുള്ള പ്രത്യേക സംഘമാണ് നിരീക്ഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്‍തതും. കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെയാണ് കള്ളക്കടത്ത് സംഘത്തെ കുടുക്കിയത്. മയക്കുമരുന്ന് കൈവശം വെച്ചതിനും കടത്തിയതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പിടിയിലായവരില്‍ […]

You May Like

Breaking News

error: Content is protected !!