കുവൈത്ത്: ഖാഇദെ മില്ലത്ത് സൗധം ജനകീയ ഫണ്ട് സമാഹരണത്തിന് തുടക്കം

കുവൈത്ത് സിറ്റി: ഇന്ത്യൻ യൂനിയൻ മുസ്‌ലിംലീഗ് സ്ഥാപക പ്രസിഡന്റ് ഖാഇദെ മില്ലത്ത്‌ മുഹമ്മദ്‌ ഇസ്‌മാഈല്‍ സാഹിബിന്റെ നാമധേയത്തില്‍ ഡല്‍ഹിയില്‍ രൂപം നല്‍കുന്ന ഖാഇദെ മില്ലത്ത് സൗധത്തിന് ജനകീയ ഫണ്ട് സമാഹരണത്തിന് കുവൈത്ത് കെ.എം.സി.സി തുടക്കം കുറിച്ചു.

അബ്ബാസിയ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക യോഗം മുസ്‌ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയര്‍മാൻ നാസര്‍ മശ്ഹൂര്‍ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. ഫണ്ട് ഉദ്ഘാടനം മെഡ്‌എക്സ് സി.ഇ.ഒ ആൻഡ് പ്രസിഡന്റ് വി.പി.

മുഹമ്മദലി അബ്ദുറഹ്മാൻ രണ്ടത്താണിക്ക് നല്‍കി നിര്‍വഹിച്ചു. വി.പി. മുഹമ്മദലി ആശംസകളര്‍പ്പിച്ചു. സംസ്ഥാന ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ല-മണ്ഡലം ഭാരവാഹികള്‍, പ്രധാന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുല്‍ റസാഖ് സ്വാഗതവും ട്രഷറര്‍ എം.ആര്‍. നാസര്‍ നന്ദിയും പറഞ്ഞു.

Next Post

യു.കെ: യുകെയിലെ മലയാളി കുടുംബത്തില്‍ വീണ്ടും മരണം

Wed Aug 23 , 2023
Share on Facebook Tweet it Pin it Email ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ സജീവാംഗമായ ദില്‍ജിത് തോമസിന്റെ ഭാര്യ അക്ഷധ ശിരോദ്കര്‍ അന്തരിച്ചു. മകനേയും ഭര്‍ത്താവിനേയും തനിച്ചാക്കി 38ാം വയസ്സിലാണ് അക്ഷധ വിട പറഞ്ഞത്. മകന് നാലു വയസ്സാണു പ്രായം. സംസ്‌കാര ശുശ്രൂഷകളുടെയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

You May Like

Breaking News

error: Content is protected !!