കു​വൈ​ത്ത്: ​ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​​ന്‍ അ​ടു​ത്ത​യാ​ഴ്​​ച മുതൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ ​ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്‍ അ​ടു​ത്ത​യാ​ഴ്​​ച ന​ല്‍​കി​ത്തു​ട​ങ്ങും. ആ​ദ്യ ര​ണ്ട്​ ഡോ​സ്​ സ്വീ​ക​രി​ച്ച്‌​ ആ​റു​മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ക​യെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ഡോ. ​അ​ബ്​​ദു​ല്ല അ​ല്‍ സ​ന​ദ്​ പ​റ​ഞ്ഞു.

രോ​ഗം പ​ക​രാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ള്ള മു​ന്‍​നി​ര ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, 60 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ര്‍, ശ​രീ​ര​ത്തിന്റെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ് ന​ല്‍​കു​ന്ന​ത്.

ഇ​വ​ര്‍​ക്ക് പ്ര​ത്യേ​ക ര​ജി​സ്ട്രേ​ഷ​ന്‍ ആ​വ​ശ്യ​മി​ല്ല. മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​രെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ത​ന്നെ ക​ണ്ടെ​ത്തി ഇ​വ​രു​ടെ മൊ​ബൈ​ലി​ലേ​ക്ക് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന തീ​യ​തി​യും സ​മ​യ​വും സ്ഥ​ല​വും അ​റി​യി​ച്ചു​ള്ള എ​സ്.​എം.​എ​സ്​ സ​ന്ദേ​ശം അ​യ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​ത്​ ഏ​ത്​ വാ​ക്​​സി​ന്‍ ആ​ണെ​ങ്കി​ലും ബൂ​സ്​​റ്റ​ര്‍ ആ​യി ഫൈ​സ​ര്‍ ബ​യോ​ണ്‍​ടെ​ക്​ ന​ല്‍​കാ​നാ​ണ്​ തീ​രു​മാ​നം.

Next Post

കുവൈത്ത്: അ​ടു​ത്ത വ​ര്‍​ഷം വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് ഫീ​സ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കും

Tue Oct 5 , 2021
Share on Facebook Tweet it Pin it Email കുവൈത്തില്‍ അ​ടു​ത്ത വ​ര്‍​ഷം വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് ഫീ​സ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കും.ഇ​തു​സം​ബ​ന്ധി​ച്ച്‌​ പ​ഠി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ മാ​ന്‍​പ​വ​ര്‍ പ​ബ്ലി​ക്​ അ​തോ​റി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. വി​സ​ക്ക​ച്ച​വ​ട​വും അ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ധി​ക്യ​വും ത​ട​യാ​ന്‍ വ​ര്‍​ക്ക്​​ പെ​ര്‍​മി​റ്റ്​ സം​വി​ധാ​നം പൊ​ളി​ച്ചെ​ഴു​തു​ന്ന​ത്​ സം​ബ​ന്ധി​ച്ചും പ​ഠ​നം ന​ട​ത്തും. 2022 അ​വ​സാ​ന പാ​ദ​ത്തി​ലാ​ണ്​ നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​രോ തൊ​ഴി​ല്‍ മേ​ഖ​ല​യി​ലും ​സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും അ​നു​പാ​തം നി​ശ്ച​യി​ക്കാ​ന്‍ പ​ദ്ധ​തി​യു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ […]

You May Like

Breaking News

error: Content is protected !!