ഒമാന്‍: ഒമാനെ സഹായിക്കാന്‍ തയാറാണെന്ന് ഐ.എസ്.ആര്‍.ഒ

മസ്കത്ത്: ബഹിരാകാശ ഗവേഷണ പരിപാടിയില്‍ ഒമാനെ സഹായിക്കാന്‍ തയാറാണെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍. ഒ). ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് അറബ് മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ബഹിരാകാശ സഹകരണവുമായി ബന്ധപ്പെട്ട് 2018ല്‍ ഒമാനും ഇന്ത്യയും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. പിന്നീട് ഇന്ത്യന്‍ കാബിനറ്റ് അംഗീകരിച്ചതോടെ, ഐ.എസ്.ആര്‍.ഒയുടെ സഹായം തേടാനുള്ള വാതിലുകള്‍ ഒമാന് തുറന്നുകൊടുക്കുകയായിരുന്നു. ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹ അധിഷ്‌ഠിത നാവിഗേഷന്‍, ഗ്രഹ പര്യവേക്ഷണം, ബഹിരാകാശ പേടകങ്ങളുടെ ഉപയോഗം, ബഹിരാകാശ-ഭൗമ സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് ധാരണയെന്ന് ഐ.എസ്.ആര്‍.ഒയുടെ ഇന്റര്‍നാഷനല്‍ ആന്‍ഡ് ഇന്ററാജന്‍സി കോഓപറേഷന്‍ ഓഫിസ് ഡയറക്ടര്‍ ഡോ.ഡി ഗൗരിശങ്കര്‍ പറഞ്ഞു.അടുത്തിടെ ഒമാനി നിന്നുള്ള ഒരു പ്രതിനിധി സംഘം ഐ.എസ്.ആര്‍.ഒ സന്ദര്‍ശിക്കുകയും ബഹിരാകാശ പരിപാടിയില്‍ സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഒമാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഖ്യാതി വര്‍ധിപ്പിക്കും. ഉപഗ്രഹ ആശയവിനിമയം വര്‍ധിപ്പിക്കുന്നതിനായി അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 40 റോക്കറ്റുകള്‍ കൂടി വിക്ഷേപിക്കുന്നതിന് സര്‍ക്കാറില്‍ നിന്ന് ഞങ്ങള്‍ക്ക് ഗ്രാന്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക പുരോഗതിക്കൊപ്പം, ശാസ്ത്ര വിദ്യാഭ്യാസത്തിനും സംഭാവന ചെയ്യുന്നുണ്ട്. വിദൂര സംവേദനം, ജ്യോതിശാസ്ത്രം, ബഹിരാകാശ ശാസ്ത്രം തുടങ്ങിയവക്കുള്ള വിവിധ സമര്‍പ്പിത ഗവേഷണ കേന്ദ്രങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും ബഹിരാകാശ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചാന്ദ്ര, ഗ്രഹാന്തര ദൗത്യങ്ങളും മറ്റ് ശാസ്ത്ര പദ്ധതികളും ശാസ്ത്ര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒമാന്‍ വിഷന്‍ 2040ന് അനുസൃതമായി, ബഹിരാകാശ ഗവേഷണത്തില്‍ പര്യവേക്ഷണം ചെയ്തുകൊണ്ടിരിക്കുകയാണ് ഒമാന്‍. കൂടാതെ ഉടന്‍ ഒരു ഉപഗ്രഹം വിക്ഷേപിക്കാനുള്ള അഭിലാഷത്തിലുമാണുള്ളത്.

Next Post

കുവൈത്ത്: കുവൈറ്റിലെ പ്രമുഖ മലയാളി വ്യവസായി ജോണ്‍ മാത്യു അന്തരിച്ചു

Tue Jan 24 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ് :കുവൈറ്റിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ശ്രീ ജോണ്‍ മാത്യു നാട്ടില്‍ അന്തരിച്ചു. അദ്ദേഹത്തിന് 84 വയസായിരുന്നു. ഏകദേശം 60 വര്‍ഷത്തോളം കുവൈറ്റിലുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രവാസം മതിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കുകയായിരുന്നു. അറുപതുകളില്‍ കുവൈറ്റിലെ വൈദ്യുതി-ജല മന്ത്രാലയത്തില്‍ ജീവനക്കാരനായി ചേര്‍ന്ന ജോണ്‍ മാത്യു, പിന്നീട് നിരവധി കമ്ബനികളില്‍ ജോലി ചെയ്യുകയും വ്യവസായിയായി […]

You May Like

Breaking News

error: Content is protected !!