കു​വൈ​ത്ത്:​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം പൂ​ര്‍​ണ പ്ര​വ​ര്‍​ത്ത​ന​ശേ​ഷി​യി​ലാ​കു​ന്ന​ത്​ വി​പ​ണി​ക്ക്​ ഉ​ണ​ര്‍​വേ​കും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം പൂ​ര്‍​ണ പ്ര​വ​ര്‍​ത്ത​ന​ശേ​ഷി​യി​ലാ​കു​ന്ന​ത്​ വി​പ​ണി​ക്ക്​ ഉ​ണ​ര്‍​വേ​കും. വി​ദേ​ശി​ക​ള്‍ നാ​ട്ടി​ല്‍ പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ പ​ല ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ​യും ക​ച്ച​വ​ടം ന​ട​ക്കാ​റു​ള്ള​ത്. വാ​ച്ചു​ക​ള്‍, മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, മി​ഠാ​യി​ക​ള്‍, ന​ട്​​സ്, ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ള്‍, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍, ബാ​ഗു​ക​ള്‍ തു​ട​ങ്ങി​യ പ്ര​വാ​സി​ക​ള്‍ നാ​ട്ടി​ല്‍ കൊ​ണ്ടു​പോ​കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ​യെ​ല്ലാം ക​ച്ച​വ​ടം വ​ര്‍​ധി​ക്കും. ക​ഴി​ഞ്ഞ​മാ​സ​ങ്ങ​ളി​ല്‍ ചെ​റി​യ തോ​തി​ല്‍ വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്തി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ള്‍ ​ത​ന്നെ മാ​റ്റം പ്ര​ക​ട​മാ​യി​രു​ന്നു.

ര​ണ്ടും മൂ​ന്നും വ​ര്‍​ഷ​മാ​യി നാ​ട്ടി​ല്‍ പോ​കാ​ത്ത​വ​രു​ണ്ട്. യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വ​വും ഉ​യ​ര്‍​ന്ന വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്കു​മാ​ണ്​ ആ​ളു​ക​ളെ ത​ട​ഞ്ഞു​നി​ര്‍​ത്തി​യി​രു​ന്ന​ത്. വി​മാ​ന​ത്താ​വ​ളം പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തോ​ടെ സ​ര്‍​വി​സു​ക​ള്‍ വ​ര്‍​ധി​ക്കു​ക​യും ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യു​ക​യും ചെ​യ്യും. ട്രാ​വ​ല്‍ മേ​ഖ​ല​ക്കും പു​തി​യ സാ​ഹ​ച​ര്യം ക​രു​ത്തു​പ​ക​രും.

ഞാ​യ​റാ​ഴ്​​ച മു​ത​ലാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​െന്‍റ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ ശേ​ഷി​യി​ലാ​കു​ന്ന​ത്. ഇ​തു​വ​രെ പ്ര​തി​ദി​നം 10,000 ഇ​ന്‍​ക​മി​ങ്​ യാ​ത്ര​ക്കാ​ര്‍ എ​ന്ന പ​രി​ധി​യു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ ക​ര്‍​ഫ്യൂ​വി​ലും ലോ​ക്ഡൗ​ണി​ലും ത​ക​ര്‍​ന്ന ബി​സി​ന​സ്​ പ​തി​യെ പ​ച്ച​പി​ടി​ച്ചു​വ​രു​ക​യാ​ണ്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി അ​വ​സാ​നി​ച്ച്‌​ എ​ല്ലാം സാ​ധാ​ര​ണ നി​ല​യി​ലാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ആ​ണ്​ പ​ല​രും സ്ഥാ​പ​നം പൂ​ട്ടാ​തെ പി​ടി​ച്ചു​നി​ന്ന​ത്. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ ഇ​തി​ന​കം താ​ഴ്​ വീ​ണു. ഇ​നി​യൊ​രു ത​രം​ഗം താ​ങ്ങാ​നു​ള്ള ശേ​ഷി വ്യാ​പാ​ര മേ​ഖ​ല​ക്ക്​ ഇ​ല്ല. ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യെ​യാ​ണ്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ള്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന മേ​ഖ​ല കൂ​ടി​യാ​ണ്​ ചെ​റു​കി​ട വ്യാ​പാ​രം.

കു​വൈ​ത്തി​ക​ള്‍ വാ​ങ്ങു​ന്ന ത​രം ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി​ക്ക്​ വ​ലി​യ ക്ഷ​തം സം​ഭ​വി​ച്ചി​രു​ന്നി​ല്ല. കോ​വി​ഡ്​ കാ​ല​ത്തും സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​ക​ള്‍​ക്ക്​ കൃ​ത്യ​മാ​യി ശ​മ്ബ​ളം ല​ഭി​ച്ചു. പ​തി​വു​ള്ള വി​ദേ​ശ യാ​ത്ര ഇ​ല്ലാ​ത്ത​തി​നാ​ല്‍ കു​വൈ​ത്തി​ക​ളു​ടെ പ​ക്ക​ല്‍ മി​ച്ചം വ​ന്ന പ​ണ​ത്തി​ല്‍ ഒ​രു പ​ങ്ക്​ വി​പ​ണി​യി​ല്‍ ഇ​റ​ങ്ങി.

Next Post

കുട്ടി അവശേഷിച്ചതറിയാതെ സ്‌കൂള്‍ ബസ് പൂട്ടി - അവശനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Sun Oct 24 , 2021
Share on Facebook Tweet it Pin it Email മസ്ഖത്: ഒമാനില്‍ ദീര്‍ഘനേരം അടച്ച സ്‌കൂള്‍ ബസിനുള്ളില്‍ അകപ്പെട്ട് അവശനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന എല്ലാ കുട്ടികളും ഇറങ്ങിയെന്ന് അധികൃതര്‍ ശ്രദ്ധിച്ചില്ല. മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങിയിട്ടും ഒരു കുട്ടി മാത്രം ബസിനുള്ളില്‍ അവശേഷിക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ബസ് പൂട്ടുകയും ചെയ്തു. സംഭവത്തില്‍ ബസ് ഡ്രൈവറെയും സൂപെര്‍വൈസറെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ പുറത്തിറങ്ങിയ ശേഷം […]

You May Like

Breaking News

error: Content is protected !!