കുവൈത്ത്: കാറിനുള്ളില്‍ വിദേശ മദ്യവുമായി യാത്ര പരിശോധനയില്‍ പ്രവാസി പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ മദ്യം ഒളിച്ചുകടത്തിയ പ്രവാസി പിടിയില്‍. 14 കുപ്പി വിദേശ മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. അല്‍ വഫ്ര ഫാമിന് സമീപമുള്ള ഉമ്മുല്‍ ഹൈമാന്‍ പ്രദേശത്ത് നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമം അല്‍ അല്‍ബ റിപ്പോര്‍ട്ട് ചെയ്തു. അഹ്മദി സുരക്ഷാ പട്രോള്‍ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.

സംശയം തോന്നിയ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ഈജിപ്ത് സ്വദേശിയായ ഇയാള്‍ കുടുങ്ങിയത്. കാറിനുള്ളില്‍ നിന്നാണ് വിദേശ മദ്യം കണ്ടെടുത്തത്. പൊലീസ് പട്രോള്‍ വാഹനം സമീപത്ത് കൂടി ഓടിച്ചു പോയപ്പോള്‍ ഇയാള്‍ പരുങ്ങി. പ്രവാസിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് കാറിന്റെ മുമ്ബിലെ സീറ്റിന് സമീപം ഒളിപ്പിച്ച മദ്യക്കുപ്പികള്‍ കണ്ടെടുത്തത്. മദ്യം ഒളിച്ചു കടത്തിയതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് പിടിയിലായ ഈജിപ്ത് സ്വദേശിയെയും പിടിച്ചെടുത്ത മദ്യക്കുപ്പികളും തുടര്‍ നിയമനടപടികള്‍ക്കായി ഡ്രഗ്‌സ് ആന്‍ഡ് ആല്‍ക്കഹോള്‍ കണ്‍ട്രോള്‍ ജനറല്‍ വിഭാഗത്തിന് കൈമാറി.

Next Post

യു.കെ: ജോലി സാധ്യതയില്ലാത്ത കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ കടുത്ത നിയന്ത്രണം

Sun Jul 16 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ജോലി സാധ്യതയില്ലാത്ത കോഴ്സുകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതില്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തി. ഇത് സംബന്ധിച്ച വ്യക്തമായ പദ്ധതികള്‍ പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. ഇതിലൂടെ യൂണിവേഴ്സിറ്റികള്‍ക്ക് അണ്ടര്‍ പെര്‍ഫോമിംഗ് കോഴ്സുകളിലേക്ക് പ്രവേശിപ്പിക്കാവുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതായിരിക്കും. എന്നാല്‍ ഈ നീക്കം ഗ്രാജ്വേറ്റ് ജോബുകളുടെ അവസരങ്ങള്‍ കുറയ്ക്കുമെന്നും ഈ മേഖലയില്‍ പുതിയ […]

You May Like

Breaking News

error: Content is protected !!