ഒമാന്‍: ഒമാന്‍ നഴ്സ് ദിനം ആചരിച്ചു 10,000 ആളുകള്‍ക്കുള്ളത് 43.9 നഴ്സുമാര്‍

മസ്കത്ത് : ഒമാനും മറ്റ് ജിസിസി രാജ്യങ്ങളും എല്ലാ നഴ്സ്മാരുടെയും പ്രയത്നങ്ങള്‍ക്ക് ആദരമര്‍പ്പിച്ച്‌ കൊണ്ട് നഴ്സിങ് ദിനം ആചരിച്ചു. എല്ലാ വര്‍ഷവും മാര്‍ച്ച്‌ 13നാണ് ഗള്‍ഫ് രാജ്യങ്ങള്‍ നഴ്സിങ് ദിനം ആചാരിക്കാറുള്ളത് . ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 10,000 പേര്‍ക്ക് 43.9 നഴ്സുമാരാണുള്ളത്. ആരോഗ്യം നിലനിര്‍ത്തുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോ വേണ്ടി വ്യക്തികള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും പരിചരണം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രവര്‍ത്തന മേഖലയാണ് നഴ്സിങ്. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ വളരെയധികം വിശ്വസ്തതയും ക്ഷമയും ആവശ്യമാണെന്ന് നഴ്സ് സലേം അല്‍ റബാനി പറഞ്ഞു.

കൊവിഡ് കാലത്ത് ദീര്‍ഘനേരം അധ്വാനിച്ചാണ് രോഗികളില്‍ പലരെയും ജീവിതത്തിലേക്ക് തിരിച്ച്‌ കൊണ്ടുവന്നത്. ഉദ്യോഗസ്ഥരുടെയും മാനേജര്‍മാരുടെയും സഹായവും സാമൂഹിക പിന്തുണയും കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലും ജോലിഭാരത്തിന്‍റെ പ്രതികൂല ഫലങ്ങള്‍ കൈകാര്യം ചെയ്യാനും തങ്ങളെ പ്രാപ്തരാക്കി. പകര്‍ച്ചവ്യാധി സമയത്ത് തങ്ങള്‍ സഹിച്ച ഭാരത്തിന്‍റെ വ്യാപ്തിയെക്കുറിച്ച്‌ സമൂഹത്തില്‍ ധാരണ വളര്‍ന്നുവെന്നാണ് കരുതുന്നതെന്നും അല്‍ റബാനി കൂട്ടിച്ചേര്‍ത്തു.

Next Post

കുവൈത്ത്: പ്രവാസി ജീവനക്കാരെ പിരിച്ച്‌ വിടാനൊരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

Wed Mar 15 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്: പ്രവാസി ജീവനക്കാരെ പിരിച്ച്‌ വിടാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. അധ്യയന വര്‍ഷത്തിന്റെ അവസാനത്തോടെ ആയിരത്തിലധികം അധ്യാപകരെ പിരിച്ചുവിടുമെന്നാണ് സൂചനകള്‍. നിലവിലെ അധ്യയന വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് അധ്യാപകരെ ഒഴിവാക്കണമെന്നും അതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും മന്ത്രാലയം വിദ്യാഭ്യാസ സഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടുചെയ്തു. ഓരോ വിഷയങ്ങളിലും കുവൈത്തി പൗരന്മാരുടെ സേവനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് […]

You May Like

Breaking News

error: Content is protected !!