ഒമാൻ: യി​ബു​ൽ ഖൗ​ഫ് എ​ണ്ണ-​പ്ര​കൃ​തി​വാ​ത​ക പ​ദ്ധ​തി നാ​ടി​ന്​ സ​മ​ർ​പ്പി​ച്ചു

മ​സ്​​ക​ത്ത്​: എ​ണ്ണ-​പ്ര​കൃ​തി​വാ​ത​ക മേ​ഖ​ല​യി​ലെ രാ​ജ്യ​ത്തി​െന്‍റ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ​ദ്ധ​തി​യാ​യ യി​ബു​ല്‍ ഖൗ​ഫ് പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ന്‍ താ​രി​ഖ് അ​ല്‍ സെ​യ്ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

രാ​ജ്യ​ത്തി​െന്‍റ എ​ണ്ണ​യു​ടെ​യും വാ​ത​ക​ത്തി​െന്‍റ​യും വ​ര്‍​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ ഇൗ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. 2.6 ശ​ത​കോ​ടി യു.​എ​സ്​ ഡോ​ള​റാ​ണ്​ പ​ദ്ധ​തി​ക്കാ​യി ​ചെ​ല​വ്​​വ​രു​ന്ന​ത്. പ​ദ്ധ​തി പ്ര​തി​ദി​നം അ​ഞ്ചു​ ദ​ശ​ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ര്‍ വാ​ത​ക​വും പ്ര​തി​ദി​നം 20,000 ബാ​ര​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ​യും ഉ​ല്‍​പാ​ദി​പ്പി​ക്കാ​നാ​കു​മെ​ന്ന് പ​ദ്ധ​തി ഡ​യ​റ​ക്​​ട​ര്‍ എ​ന്‍​ജി​നീ​യ​ര്‍​ മു​നീ​ര്‍ ബി​ന്‍ ഖാ​മി​സ് അ​ല്‍ ഹ​മ്മാ​ദി പ​റ​ഞ്ഞു. എ​ണ്ണ-​വാ​ത​ക ഉ​ല്‍​പാ​ദ​ന പ്ലാ​ന്‍​റ്​ നി​ര്‍​മാ​ണം, 33 എ​ണ്ണ, വാ​ത​ക ഉ​ല്‍​പാ​ദ​ന കി​ണ​റു​ക​ള്‍ കു​ഴി​ക്ക​ല്‍, 45 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്​​​റ്റേ​ഷ​ന്‍ സ്ഥാ​പി​ക്ക​ല്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന വി​ശാ​ല​മാ​യ പ​ദ്ധ​തി​യാ​ണി​തെ​ന്ന്​ ജെ​ബ​ല്‍-​ഖു​ഫ്​ പ​ദ്ധ​തി ഡ​യ​റ​ക്​​ട​ര്‍ എ​ന്‍​ജി​നീ​യ​ര്‍ മു​നീ​ര്‍ ബി​ന്‍ ഖാ​മി​സ് അ​ല്‍ ഹ​മ്മാ​ദി പ​റ​ഞ്ഞു.

Next Post

കുവൈത്ത്: ആദ്യ ഒമിക്രോണ്‍ വൈറസ്​ കേസ് സ്ഥിരീകരിച്ചു

Wed Dec 8 , 2021
Share on Facebook Tweet it Pin it Email കുവൈത്ത്​ സിറ്റി: കുവൈത്തില്‍ ആദ്യ ഒമിക്രോണ്‍ വൈറസ്​ കേസ് സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ രാജ്യത്ത്​ പോയിട്ടുണ്ടായിരുന്ന യൂറോപ്യന്‍ പൗരനാണ്​ ജനിതക മാറ്റം വന്ന കൊറോണ വൈറസ്​ സ്ഥിരീകരിച്ചത്​. ഇയാള്‍ രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നുവെന്ന്​ ആരോഗ്യ മന്ത്രാലയ വക്​താവ്​ ഡോ. അബ്​ദുല്ല അല്‍ സനദ്​ അറിയിച്ചു. കുവൈത്തില്‍ എത്തുന്നതിനു മുമ്ബ്​ തന്നെ അംഗീകൃത വാക്സി​െന്‍റ രണ്ടു ഡോസുകളും ഇദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നതായും […]

You May Like

Breaking News

error: Content is protected !!