കുവൈത്തില്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ഇന്ന് മു​ത​ല്‍ പു​തി​യ നി​യ​മ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധി​ത​മാ​കും

കുവൈത്തില്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ഇന്ന് മു​ത​ല്‍ പു​തി​യ നി​യ​മ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധി​ത​മാ​കും.ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ക​മ്ബ​നി​ക​ള്‍​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​മാ​സം ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നും നി​ശ്ച​യി​ച്ചു. വാ​ണി​ജ്യ മ​ന്ത്രാ​ല​യം, കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ര്‍ ഫു​ഡ് ആ​ന്‍​ഡ് ന്യൂ​ട്രീ​ഷ​ന്‍ എ​ന്നി​വ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ത്ത​ത്.

എ​ന്നാ​ല്‍, വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ക​മ്ബ​നി​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​തി​ല്‍ സം​ശ​യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ സ​മ​യം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ക​മ്ബ​നി ഉ​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്. പു​തി​യ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​നാ​കാ​തെ നി​ര​വ​ധി ക​മ്ബ​നി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

Next Post

കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കാന്‍ തീരുമാനം

Sun Oct 2 , 2022
Share on Facebook Tweet it Pin it Email കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. 20 തസ്‍തികകളിലെ ജോലികള്‍ക്കായി എത്തുന്ന പ്രവാസികള്‍ക്കാണ് യോഗ്യത പരീക്ഷ. പ്രൊഷണല്‍ യോഗ്യതയുള്ളവര്‍ക്ക് അവരുടെ സ്വന്തം രാജ്യത്ത് വച്ച്‌ തിയറി പരീക്ഷകള്‍ നടത്തിയ ശേഷമാണ് ജോലി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കിക്കുന്നത്. കുവൈത്തില്‍ എത്തിയ ശേഷം ഇവര്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയും ഉണ്ടാവും. […]

You May Like

Breaking News

error: Content is protected !!