ഒമാന്‍: ഒമാനില്‍ തൊഴിലാളികളുടെ മിനിമം വേതനം 400 റിയാല്‍ വരെയാക്കി ഉയര്‍ത്തുന്നത് പരിഗണനയില്‍

ഒമാനില്‍ തൊഴിലാളികളുടെ മിനിമം വേതനം 400 റിയാല്‍ വരെയാക്കി ഉയര്‍ത്തുന്നത് പരിഗണനയിലെന്ന് തൊഴില്‍ മന്ത്രി പ്രഫ. മഹദ് അല്‍ ബവയ്ന്‍. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പഠിച്ചു വരികയാണ്. മന്ത്രിമാരുടെ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റിലേക്ക് പ്രാരംഭ ഡ്രാഫ്റ്റ് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ച ‘ടുഗെദര്‍ വി പ്രോഗ്രസ്’ ഫോറം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രവാസികള്‍ക്ക് ജോലിയില്‍ തുടരാനുള്ള പരമാവധി പ്രായപരിധി 60 വയസ്സില്‍ നിന്നും ഉയര്‍ത്തിയത് രാജ്യത്തെ വ്യവസായ മേഖലക്ക് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ്, തൊഴില്‍ മന്ത്രാലയം സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ പ്രവാസി തൊഴിലാളികളുടെ 60 വയസ്സ് പ്രായപരിധി റദ്ദാക്കിയത്. ഇത് ആ വ്യക്തി ഇവിടെയുള്ള കാലത്ത് നേടിയ സമ്ബത്തിന്റെയും അനുഭവത്തിന്റെയും നേട്ടങ്ങള്‍ സ്വകാര്യമേഖലയെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും പ്രഫ. മഹദ് അല്‍ ബവയ്ന്‍ പറഞ്ഞു.

Next Post

കുവൈത്ത്: എം.സി.എസ് കൊയിലാണ്ടി കുവൈത്ത് വാര്‍ഷിക ജനറല്‍ ബോഡി

Mon Mar 20 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: മുസ്‍ലിം ചാരിറ്റബിള്‍ സൊസൈറ്റി കൊയിലാണ്ടി കുവൈത്ത് (എം.സി.എസ്) വാര്‍ഷിക ജനറല്‍ ബോഡി യോഗം ഫര്‍വാനിയ പീസ് ഓഡിറ്റോറിയത്തില്‍ നടന്നു. അഫ്ഫാന്‍ അബ്ദുല്‍ വാഹിദിന്റെ ഖിറാഅത്തോടെ തുടങ്ങിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി നൗഫല്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുജീബ് അധ്യക്ഷത വഹിച്ചു. ബഷീര്‍ ബാത്ത ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് നൗഫലും സാമ്ബത്തിക റിപ്പോര്‍ട്ട് റമീസ് ബാത്തയും […]

You May Like

Breaking News

error: Content is protected !!