കുവൈത്ത്: കുവൈത്തില്‍ വിദേശികളുടെ എണ്ണം കുറയുന്നു

കുവൈത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 3,82,000ത്തിലധികം പേര്‍ രാജ്യം വിട്ടു. നാഷനല്‍ ബാങ്ക് ഓഫ് കുവൈത്തിന്‍റെ ഏറ്റവും പുതിയ സാമ്ബത്തിക റിപ്പോര്‍ട്ടിലാണ് 11.4 ശതമാനം വിദേശികള്‍ കുറഞ്ഞതായി വെളിപ്പെടുത്തിയത്.

കൊഴിഞ്ഞുപോകുന്നവരില്‍ ഇന്ത്യക്കാരും ഈജിപ്തുകാരുമാണ് കൂടുതല്‍. ഒരു വര്‍ഷത്തിനിടെ 1,53,000 ഇന്ത്യക്കാരാണ് കുവൈത്തില്‍ നിന്നും തിരികെ പോയത്. കുവൈത്തിലെ മൊത്തം ഇന്ത്യന്‍ സമൂഹത്തിന്‍റെ 15 ശതമാനത്തോളം വരുമിത്‌. തൊട്ടുപിന്നാലെ ഒമ്ബതു ശതമാനവുമായി ഈജിപ്തുകാരാണുള്ളത്. 2019ല്‍ വിദേശ ജനസംഖ്യയില്‍ 22 ശതമാനം ഉണ്ടായിരുന്ന പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 19 ശതമാനമായാണ് കുറഞ്ഞത്.

സമാന രീതിയില്‍ ഈജിപ്തുകാരുടെ എണ്ണവും ഒരു ശതമാനം കുറഞ്ഞ് 14 ശതമാനമായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കോവിഡിന് ശേഷം നിരവധി ഇന്ത്യക്കാര്‍ പ്രവാസം അവസാനിപ്പിക്കുകയോ കുവൈത്തില്‍ നിന്ന് മറ്റു നാടുകളിലേക്ക് മാറുകയോ ചെയ്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നിര്‍മാണം, ചില്ലറ വ്യാപാരം, ഉല്‍പ്പാദനം തുടങ്ങിയ മേഖലകളില്‍ വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ കുത്തനെ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഗാര്‍ഹിക മേഖലയില്‍ വിദേശികളുടെ എണ്ണം വര്‍ധിച്ചതായി പഠനം ചൂണ്ടിക്കാട്ടി. 2017ല്‍ 20 ശതമാനം ഉണ്ടായിരുന്നത് 23.6 ശതമാനമായാണ് വര്‍ധിച്ചത്.

അതിനിടെ കുവൈത്ത് ജനസംഖ്യയില്‍ 1.8 ശതമാനം വര്‍ധിച്ച്‌ 44.6 ലക്ഷം എത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍ ജനസംഖ്യ ഇപ്പോഴും കോവിഡിന് മുമ്ബുള്ള നിലയേക്കാള്‍ താഴെയാണ്. പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് സ്വദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതായി പഠനം സൂചിപ്പിച്ചു.

Next Post

യു.കെ: ബ്രിട്ടണിൽ നാളെ വിന്റർടൈമം തുടങ്ങും ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാകും

Sat Oct 29 , 2022
Share on Facebook Tweet it Pin it Email ബ്രിട്ടണിൽ നാളെ വിന്റർടൈമിന് തുടക്കമാകും. ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് സമയമാറ്റം ഉണ്ടാകുന്നത്. ഇതനുസരിച്ച് നാളെ ഒക്ടോബർ 30 ഞായറാഴ്ച രാവിലെ രണ്ടു മണിക്ക് സമയം മാറും. രണ്ടു മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാക്കുകയാണ് ചെയ്യുന്നത്. അതിനാൽ നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നവർ ഒരു മണിക്കൂർ അധിക ഡ്യൂട്ടി ചെയ്യേണ്ടി വരും. ഡ്യൂട്ടിയില്ലാത്തവർക്ക് ഒരു മണിക്കൂർ അധിക ഉറക്കം […]

You May Like

Breaking News

error: Content is protected !!