ഒമാന്‍: മലയാളം ഒമാൻ ചാപ്റ്റർ ‘ചിരിമലയാളം’ സംഘടിപ്പിച്ചു

മസ്കത്ത്: ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങളുടെ ഭാഗമായി മലയാളം ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച ‘ചിരിമലയാളം’ സി. എം. നജീബ് ഉദ്‌ഘാടനം ചെയ്തു.

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും മത സൗഹാർദത്തിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

മലയാളം ഒമാൻ ചാപ്റ്റർ വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാള്‍ അധ‍്യക്ഷത വഹിച്ചു. മലയാളം ഒമാൻ ചാപ്റ്റർ ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത് പ്രവർത്തന റിപ്പോർട്ടും ഭാവി പരിപാടികളെക്കുറിച്ചും വിശദീകരിച്ചു.

പ്രവാസികളായ എഴുത്തുകാർക്ക് അവസരംകൊടുത്ത്‌ മലയാളം ഒമാൻ ചാപ്റ്റർ പുറത്തിറക്കിയ മണമുള്ള മണലെഴുത്ത് പുസ്തകത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിന്റെ ഒദ്യോഗിക പ്രഖ്യാപനവും രതീഷ് പട്ടിയാത്ത്‌ നിർവഹിച്ചു. ഇത്തരത്തിലുള്ള ഒത്തു ചേരലുകളും സ്നേഹസംഗമങ്ങളും കലുഷിതമായ ഇന്നത്തെ കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് മുഖ്യപ്രഭാക്ഷണം നടത്തിയ ഇന്ത്യൻ സോഷ്യല്‍ ക്ലബ് സൂർ പ്രസിഡന്റ് ഹസ്ബുള്ള മദാരി പറഞ്ഞു. മലയാളം ഒമാൻ ചാപ്റ്റർ കള്‍ച്ചറല്‍ കോഡിനേറ്റർ രാജൻ വി കോക്കൂരി പുസ്തകപ്രകാശനത്തെപ്പറ്റി വിശദീകരിച്ചു. എക്സികൂട്ടിവ് അംഗം അനില്‍കുമാർ ആശംസ പ്രസംഗം നടത്തി. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സജീഷ് കുട്ടനെല്ലൂർ മലയാളഭാഷയെ കോർത്തിണക്കി ചിരിമലയാളം എന്നപേരില്‍ നടത്തിയ പവ്യപാപടി നവ്യാനുഭവമായി. എക്സികൂട്ടിവ് അംഗം രാമചന്ദ്രൻ ചങ്ങരത്ത് നന്ദി പറഞ്ഞു. അനിത രാജൻ ചടങ്ങ് നിയന്ത്രിച്ചു. നിരവധി കുട്ടികളും കുടുംബങ്ങളും പങ്കെടുത്തു.

Next Post

കുവൈത്ത്: നാട്ടില്‍ പോവനിരിക്കെ മലയാളി വാഹനാപകടത്തില്‍ മരിച്ചു

Thu Apr 18 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: അബ്ദലി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മലയാളി മരിച്ചു. എറണാകുളം താന്നിപ്പുഴ മരോട്ടിക്കുടി വീട്ടില്‍ സോണി സണ്ണിയാണ് (29) മരിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ മറിയുകയും തീപിടിക്കുകയും ചെയ്തിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതിനു ശേഷമുള്ള അന്വേഷണത്തിലാണ് മരിച്ച ഒരാള്‍ മലയാളി ആണെന്നു തിരിച്ചറിഞ്ഞത്. കുവൈത്ത് അല്‍ ഗാനിം ഇന്‍റർനാഷനല്‍ കമ്ബനിയില്‍ തൊഴിലാളി ആയിരുന്ന […]

You May Like

Breaking News

error: Content is protected !!