കുവൈത്ത്: പ്രവാസികളുടെ ആരോഗ്യസേവന ഫീസ് വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: പ്രവാസികളുടെ ആരോഗ്യസേവന ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള ത്രിതല പദ്ധതി നടപ്പാക്കാന്‍ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പദ്ധതിപ്രകാരം, ഗാര്‍ഹിക തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ചെലവ് തുടക്കത്തില്‍ മാറ്റമില്ലാതെ തുടരും. ഇവര്‍ സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളില്‍ ചികിത്സ തുടരുന്നതിനാലാണിത്. എന്നാല്‍, ഭാവിയില്‍ ഇത് നേരിയതോതില്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയം സ്രോതസ്സുകളെ സൂചിപ്പിച്ച്‌ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് ചെലവ് വഹിക്കാന്‍ ബാധ്യസ്ഥരായ പൗരന്മാര്‍ക്ക് ഭാരമാകാതിരിക്കാന്‍ കുറഞ്ഞ ഫീസ്‌ വര്‍ധനയാണ് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്. അതേസമയം, ഈ വര്‍ഷം മുതല്‍ വിദേശി തൊഴിലാളികളുടെ ചികിത്സ പൂര്‍ണമായും ദമാന്‍ ആശുപത്രിലേക്കു മാറ്റുമെന്നാണ് സൂചന. സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളികളുടെയും ആശ്രിതരുടെയും ചികിത്സയായിരിക്കും ദമാന്‍ ആശുപത്രികളില്‍ ലഭ്യമാകുക.

ഇതോടെ സര്‍ക്കാര്‍ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും സേവനം കുവൈത്ത് പൗരന്മാര്‍ക്കു മാത്രമാകും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, ഫാമിലി റെസിഡന്റ്സ് പെര്‍മിറ്റ് ഉള്ളവര്‍ എന്നിങ്ങനെ ഏകദേശം 20 ലക്ഷം പ്രവാസികള്‍ക്ക് ദമാന്‍ ആശുപത്രികളില്‍ മാത്രമേ പരിചരണം ലഭിക്കൂ എന്ന് ആദ്യ ഘട്ടം വ്യവസ്ഥ ചെയ്യുന്നു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് തുടക്കത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പരിചരണം ലഭിക്കുമെങ്കിലും പദ്ധതിയുടെ പൂര്‍ത്തിയാകുന്നതോടെ ഇവര്‍ക്കും ദമാന്‍ ആശുപത്രികളില്‍ മാത്രമായി പരിമിതപ്പെടുത്തും. സന്ദര്‍ശന വിസയിലുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനും മന്ത്രാലയം ആലോചിക്കുന്നതായും സൂചനകളുണ്ട്.

Next Post

യു.കെ: യുകെയിലെ റിക്രൂട്ടിങ് ഏജന്‍സി തട്ടിപ്പുകളില്‍ വീണ് വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

Sat Apr 8 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: രാജ്യത്തെ ആരോഗ്യ മേഖലകളില്‍ ജോലിക്കായി റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴരുതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കി. ഒട്ടേറെ മലയാളികളാണ് യുകെയിലെ ആരോഗ്യ മേഖലയില്‍ ജോലിക്കായി പരിശ്രമിക്കുന്നത്. എന്‍ എച്ച് എസ് , കെയര്‍ മേഖലകളില്‍ ജോലിക്കായി പരിശ്രമിക്കുന്നവരാണ് പലപ്പോഴും റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പില്‍ അകപ്പെടുന്നത്. വന്‍ തുക ഏജന്‍സികള്‍ക്ക് നല്‍കിയതിനുശേഷമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചതിയില്‍പ്പെട്ടതായി മനസ്സിലാക്കുന്നത്. എന്‍എച്ച്എസ്, […]

You May Like

Breaking News

error: Content is protected !!