കുവൈത്ത്: അനധികൃത മദ്യ നിര്‍മ്മാണവും വിദേശമദ്യ വില്‍പ്പനയും – നിരവധി പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: അനധികൃത മദ്യനിര്‍മ്മാണവും വിദേശമദ്യ വില്‍പ്പനയും നടത്തിയ നിരവധി പ്രവാസികളെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. വിദേശ മദ്യം വില്‍പ്പന നടത്തിയ രണ്ട് പ്രവാസികളെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തത്.

ഒരു അറബ് വംശജനും ഒരു ഏഷ്യക്കാരനുമാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 206 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. അനധികൃത മദ്യ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട ഒമ്ബത് പ്രവാസികളെ കൂടി അധികൃതര്‍ അറസ്റ്റ് ചെയ്തു. ഏഷ്യക്കാരാണ് അറസ്റ്റിലായത്. അതേസമയം പ്രാദേശികമായി നിര്‍മ്മിച്ച മദ്യവുമായി രണ്ട് പേരെ അല്‍ അഹ്മദി ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് പിടികൂടി. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Next Post

യു.കെ: യുകെയിലെ റോഡുകളിലെ കുഴികള്‍ നികത്താനുള്ള ഫണ്ട് വെട്ടിക്കുറച്ചു, പുതിയ ഫണ്ട് കണ്ടെത്താന്‍ ഇന്ധനനികുതി വര്‍ധിപ്പിച്ചേക്കും

Sat Aug 12 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ റോഡുകളിലെ വര്‍ധിച്ച് വരുന്ന കുഴികള്‍ നികത്തുന്നതിനും റോഡ് റിപ്പയറിംഗിനുമായി സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടില്‍ വന്‍ വെട്ടിക്കുറവ് വരുത്തിയത് റോഡുകളുടെ സ്ഥിതി അപകടകരമാക്കിയെന്ന് ആരോപിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൗണ്‍സിലുകളെ പ്രതിനിധീകരിക്കുന്ന സംഘടനയായ ദി ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ (എല്‍ജിഎ) രംഗത്തെത്തി. കുഴികള്‍ ഇല്ലാതാക്കുന്നതിനായി ഫണ്ട് ചെലവാക്കുന്നത് 13 വര്‍ഷങ്ങള്‍ക്കിടെ യുകെ പകുതിയായി വെട്ടിക്കുറച്ചുവെന്നും ഇതിനാല്‍ ഒഇസിഡിയില്‍ പെട്ട […]

You May Like

Breaking News

error: Content is protected !!