ഒമാന്‍: പ്രവാസികള്‍ക്ക് അംബസഡറെ നേരില്‍ കണ്ട് പരാതി അറിയിക്കാം ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച

മസ്‍കത്ത്: ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനുമായി എല്ലാ മാസവും നടത്തിവരുന്ന ‘ഓപ്പണ്‍ ഹൗസ്’ സെപ്റ്റംബര്‍ 30ന് നടക്കുമെന്ന് മസ്‍കത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മുതല്‍ നാല് മണി വരെ നടക്കുന്ന പരിപാടിയില്‍ പ്രവാസികള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനൊപ്പം പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനുമാവും.

ഒമാനിലെ ഇന്ത്യന്‍ സ്ഥനപതി അമിത് നാരംഗിനൊപ്പം എംബസിയിലെ എല്ലാ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കും. പ്രവാസികള്‍ക്ക് പ്രത്യേക അപ്പോയിന്റ്മെന്റ് ആവശ്യമില്ലാതെ തന്നെ പരിപാടിയില്‍ പങ്കെടുക്കാനെത്താം. നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് 98282270 എന്ന നമ്ബറില്‍ വിളിച്ച്‌ തങ്ങളുടെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. ഇവരെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നും 4.00 മണിക്കും ഇടയ്ക്കുള്ള സമയത്ത് എംബസിയില്‍ നിന്ന് ബന്ധപ്പെടും.

Next Post

ഒമാന്‍: റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാന്‍ 5 സൈറ്റുകള്‍ നിക്ഷേപത്തിന് നല്‍കാന്‍ ഒമാന്‍

Wed Sep 28 , 2022
Share on Facebook Tweet it Pin it Email മസ്കറ്റ് : പൗരന്‍മാര്‍ക്ക് കൂടുതല്‍ വീടുകള്‍ നല്‍കുന്നതിനും റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഭവന, നഗരാസൂത്രണ മന്ത്രാലയം അഞ്ച് ഗവര്‍ണറേറ്റുകളില്‍ സ്വകാര്യ നിക്ഷേപത്തിനായി അഞ്ച് സൈറ്റുകള്‍ നല്‍കും. മസ്കറ്റില്‍ നടന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതികളെക്കുറിച്ചുള്ള ശില്‍പശാലയിലാണ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. വര്‍ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് അവര്‍ക്ക് പാര്‍പ്പിടം നല്‍കുക, സംയോജിതവും സുസ്ഥിരവുമായ നഗര സമൂഹങ്ങളുടെ വികസനത്തിനായി […]

You May Like

Breaking News

error: Content is protected !!