ഒമാന്‍: ജോലി കഴിഞ്ഞ് വരുന്നതിനിടെ പ്രവാസി മലയാളി കാറിടിച്ച്‌ മരിച്ചു

മാന്നാര്‍: ഒമാന്‍ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മാന്നാര്‍ കുട്ടംപേരൂര്‍ പതിനൊന്നാം വാര്‍ഡ് അശ്വതി ഭവനത്തില്‍ സന്തോഷ് പിള്ള (41) മരിച്ചു.

ഒമാനിലെ അല്‍വാസന്‍ ഇന്റഗ്രേറ്റഡ് ട്രേഡിങ്ങ് കമ്ബനിയില്‍ മെഷീനിസ്റ്റായി ജോലി ചെയ്യുന്ന സന്തോഷ് ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം ഫുട്പാത്തിലൂടെ നടന്നു നീങ്ങവേ പിന്നില്‍ നിന്നും സ്‍പോര്‍ട്സ് കാര്‍ ഇടിച്ചാണ് അപകടം.

അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാളും മരണപ്പെട്ടു. നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

പുലിയൂര്‍ തെക്കുംകോവില്‍ പരേതനായ പുരുഷോത്തമന്‍ പിള്ളയുടെയും ശാന്തകുമാരിയുടെയും മകനാണ് സന്തോഷ് പിള്ള. ഭാര്യ – അശ്വതി പിള്ള. കുരട്ടിക്കാട് ഭൂവനേശ്വരി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി നൈനിക് എസ്.പിള്ള ഏക മകനാണ്.

Next Post

കുവൈത്ത്: എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാനൊരുങ്ങി കുവൈത്ത്

Mon Apr 3 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ മേയ് മുതല്‍ 2023 അവസാനം വരെ എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കും. പ്രതിദിനം 1,28,000 ബാരല്‍ സ്വമേധയാ വെട്ടിക്കുറക്കുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ബദര്‍ അല്‍ മുല്ല അറിയിച്ചു. ഉല്‍പാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. 2022 ഒക്‌ടോബര്‍ അഞ്ചിന് നടന്ന 33ാമത് ഒപെക്, നോണ്‍-ഒപെക് മന്ത്രിതല യോഗത്തില്‍ ഉല്‍പാദനം കുറക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍ […]

You May Like

Breaking News

error: Content is protected !!