
കുവൈറ്റ്: രണ്ടുവര്‍ഷത്തെ കോവിഡ്കാലത്തിനുശേഷം ആവേശം അലതല്ലിയ 14 മണിക്കൂര്‍ ആഘോഷങ്ങളുമായി തനിമ കുവൈറ്റിന്‍റെ ഓണത്തനിമ 2022നു പരിസമാപ്തിയായി.
വൈകീട്ട് 6മണിക്ക് വര്‍ണ്ണാഭമായ ഘോഷയാത്രയും കുവൈത്ത്, ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചുകൊണ്ട് സാംസ്കാരിക സമ്മേളനം ആരംഭിച്ചു. തുടന്ന് 25 സ്കൂളുകളിലെ 1 ലക്ഷത്തില്‍ പരം കുട്ടികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികള്‍ക്ക് ഉള്ള പേള്‍ ഓഫ് ദി സ്കൂള്‍പുരസ്കാരം കൈമാറി. സാംസ്കാരിക സമ്മേളനാനന്തരം ഗാനമേളയും ക്വാര്‍ട്ടര്‍ – സെമി- ഫൈനല്‍മത്സരങ്ങളും റാഫിള്‍ ഡ്രോയും അരങ്ങേറി.
തനിമയുടെ ക്ഷണം സ്വീകരിച്ച് എത്തിയ കുട്ടനാടിന്‍റെ എംഎല്‍എ തോമസ് കെ. തോമസ് മത്സരം ഫളാഗ് ഓഫ് ചെയ്തു കൊണ്ട് മുഖ്യപ്രഭാഷണം നടത്തി. തനിമ ഹാര്‍ഡ്കോര്‍ അംഗം ബിനോയ് , ജോകബ് തോമസ്, റുഹൈല്‍, വിവിധ സംഘടനാനേതാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തിനു പൗര സ്വീകരണം നല്‍കി ആദരിച്ചു.
സിറ്റി ഗ്രൂപ്പ് കന്പനി ഗ്രൂപ് സിഇഒ ഡോ. ധീരജ് ഭരദ്വാജ് പേള്‍ ഓഫ് ദി സ്കൂള്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദനങ്ങള്‍ അര്‍പ്പിച്ചു. മഴവില്‍ മനോരമ റിയാലിറ്റി ഷോ വിജയ് റൂത്ത് ആന്‍ ട്രൊബിയ്ക്ക് അനുമോദനഫലകം നല്‍കി. എഡിറ്റര്‍ & ഡയരക്ടറി കണ്‍വീനര്‍ ജോണി കുന്നില്‍ തനിമ വാര്‍ഷിക ഡയറക്ടരീയെ കുറിച്ച് അവതരിപ്പിച്ചു. ഡയറക്ടറി ജോയിന്‍റ് കണ്‍വീനര്‍ ഷാമോനില്‍ നിന്ന് ഫ്രണ്ട്ലൈന്‍ ലോജിസ്റ്റിക്സ് ഡയറക്ടര്‍ & കണ്ടീ ഹെഡ് മുസ്തഫ കാരി ഡയരക്ടറി റിലീസ് ചെയ്തു ആദ്യപകര്‍പ്പ് കുവൈത്ത് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പള്‍ സബാഹത്ത് ഖാന്‍ ഏറ്റവാങ്ങി.
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രെട്ടറി വിനോദ് ഗേയ്ക്ക്വാദ്, ഓണ്‍കോസ്റ്റ് സിഇഒ റ്റി.എ രമേഷ്, ബിഇസി സിഇഒ മാത്യു വര്‍ഗീസ്, മെട്രൊ മെഡികല്‍ ഗ്രൂപ്പ് എംഡി മുസ്തഫ ഹസ പയ്യനൂര്‍, കുവൈറ്റ് ഇന്ത്യന്‍ സ്കൂള്‍ ചെയര്‍പെര്‍സണ്‍ ഹിന്ദ് ഇബ്രാഹിം അല്‍ ഖുത്തൈമി, സ്കൂള്‍ പ്രിന്‍സിപള്‍ സബാഹത്ത് ഖാന്‍, പ്രശസ്ത കുവൈത്തി ഗായകന്‍ മുബാറക്ക് അല്‍ റാഷിദ്, ഗായിക റൂത്ത് ആന്‍, ഫ്രണ്ട്ലൈന്‍ ലോജിസ്റ്റിക്സ് ഡയറക്ടര്‍ & കണ്ടീ ഹെഡ് മുസ്തഫ കാരി, പ്രതിനിധി എന്നിവര്‍ മുഖ്യാതിഥികള്‍ സന്നിഹിതരായിരുന്നു.
ബിനി ആന്‍റണി മെമോറിയല്‍ എഡ്യുകേഷന്‍ എക്സലസ് അവാര്‍ഡ്ദാനവും നിര്‍വഹിച്ചു. മധ്യേഷ്യയില്‍ ഏറ്റവും ഉയരമുള്ള മൂന്നുസ്ഥാന വടംവലി മത്സര വിജയികള്‍ക്കുള്ള ട്രോഫികള്‍ അലക്സ് വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ നടന്നു.
സാംസ്കാരിക സമ്മേളനത്തില്‍ അനിവാര്യമായ മണ്‍മറഞ്ഞു പോയവര്‍ക്കായുള്ള സ്മൃതിപൂജയും കോവിഡ്മുന്നണിപോരാളികള്‍ക്ക് ആദരവും അര്‍പ്പിച്ച ശേഷം ആരംഭിച്ച തനിമ ജനറല്‍ കണ്‍വീനര്‍ ബാബുജി ബത്തേരിയും പ്രോഗ്രാം കണ്‍വീനര്‍ ജോജിമോന്‍ തോമസ് അധ്യക്ഷനായ ചടങ്ങില്‍ ഉഷ ദിലീപ് സ്വാഗതം ആശംസിച്ചു. ബാബുജി ബത്തേരി തനിമയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ജോജിമോന്‍ അധ്യക്ഷപ്രസംഗം നടത്തി. കുവൈറ്റില്‍ നിന്ന് പിരിഞ്ഞുപോയ മുന്‍ അംബാസഡര്‍ സിബി ജോര്‍ജ് പരിപാടിക്ക് വീഡിയോ സന്ദേശം വഴി ആശംസകള്‍ അറിയിച്ചു.
ബൂട്ടാന്‍ അംബാസഡര്‍ ചിതെം തെന്‍സിന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ചിതെന്‍ തന്‍സിന്‍, എംഎല്‍എ തോമസ് കെ തോമസ്, വിനോദ് ഗേയ്ക്വാദ്, മുസ്തഫ ഹംസ പയന്നൂര്‍, റ്റി.എ രമേശ് എന്നിവര്‍ ഭദ്രദീപംകൊളുത്തി.
