ഒമാന്‍: അപകടങ്ങള്‍ കുറക്കുന്നതിനും റോഡുകളിലെ സുരക്ഷ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി റോയല്‍ ഒമാൻ പൊലീസ് കൈപ്പുസ്തകങ്ങള്‍ പുറത്തിറക്കി

മസ്കത്ത്: ഗതാഗത അപകടങ്ങള്‍ കുറക്കുന്നതിനും റോഡുകളിലെ സുരക്ഷ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി റോയല്‍ ഒമാൻ പൊലീസ് (ആർ.ഒ.പി) ഹെവി, ലൈറ്റ് വാഹനങ്ങള്‍ക്കായി ഒമാൻ ഹൈവേ കോഡ് സംബന്ധിച്ച കൈപ്പുസ്തകങ്ങള്‍ പുറത്തിറക്കി.

ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളം സുരക്ഷിതമായ ഡ്രൈവിങ് രീതികളെക്കുറിച്ചുള്ള നിർണായക അറിവ് പ്രചരിപ്പിക്കുന്നതിനുമുള്ള ആർ.ഒ.പിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണിത്.

ട്രാഫിക് അപകടങ്ങളും അവയുടെ അനന്തരഫലങ്ങളും കുറക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയാണ് ഈ കൈപ്പുസ്തകങ്ങളുടെ പ്രസിദ്ധീകരണം പ്രതിഫലിപ്പിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക്കിലെ അസിസ്റ്റൻറ് ഡയറക്ടർ ഓഫ് ട്രാഫിക് എൻജിനീയറിങ് ആൻഡ് ടെക്നിക്കല്‍ അഡ്വൈസർ എൻജിനീയർ ഫാത്തിമ ബിൻത് അബ്ദുല്ല അല്‍ റിയാമിയ പറഞ്ഞു. ട്രാഫിക് സുരക്ഷ അവബോധം വർധിക്കുകയും സുരക്ഷിതമായ ഡ്രൈവിങ് രീതികളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യമിടുന്നത്. റോഡ് ഉപയോക്താക്കളിലേക്ക് പുസ്തകം എത്തിക്കുന്നതിനായി വിവിധങ്ങളായ മാർഗങ്ങളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ഗള്‍ഫ് ട്രാഫിക് വാരത്തിലെ ട്രാഫിക് സുരക്ഷാ എക്‌സിബിഷനുകളിലും ഗവർണറേറ്റുകളിലുടനീളമുള്ള ട്രാഫിക് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടുകള്‍ വഴിയും ഹാൻഡ്‌ബുക്കുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഫാത്തിമ പറഞ്ഞു.

ഹാൻഡ്‌ബുക്കുകള്‍ ഞങ്ങളുടെ വെബ്‌സൈറ്റില്‍നിന്ന് പി.ഡി.എഫ് ഫോർമാറ്റിലും ഡൗണ്‍ലോഡ് ചെയ്യാം. എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ക്യു.ആർ കോഡുകളുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഡ്രൈവിങ് ലൈസൻസ് എങ്ങനെ നേടാം, പൊതുസുരക്ഷാ നടപടികള്‍, സുരക്ഷിതമായ ഡ്രൈവിങ് എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളാണ് ലൈറ്റ് വെഹിക്കിളുകള്‍ക്കായുള്ള ഒമാൻ ഹൈവേ കോഡിന്‍റെ ഉള്ളടക്കത്തിലുള്ളത്. ഇത് പ്രത്യേകിച്ചും ഒമാനില്‍ ആദ്യമായി വാഹനമോടിക്കുന്ന സന്ദർശകർക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ഉപകാരപ്പെടുന്നതാണ്. രാജ്യത്തിന്‍റെ ട്രാഫിക് നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നല്‍കുന്നുണ്ട്. ഹെവി വെഹിക്കിള്‍ ഡ്രൈവർമാർ, ഗതാഗതക്കമ്ബനികള്‍, സുരക്ഷിതമായ ഡ്രൈവിങ് ടെക്നിക്കുകള്‍, തൊഴില്‍, ആരോഗ്യം, സുരക്ഷ നിയമങ്ങള്‍ പാലിക്കല്‍, നൂതന റോഡ് സുരക്ഷ പരിഹാരങ്ങള്‍ സ്വീകരിക്കല്‍ എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന കാര്യങ്ങളാണ് ഹെവി വെഹിക്കിള്‍ പതിപ്പില്‍ വരുന്നത്.

റമദാനിലെ അപകടകരമായ ഡ്രൈവിങ്; മുന്നറിയിപ്പുമായി ആർ.ഒ.പി

മസ്കത്ത്: റമദാനിലെ അപകടകരമായ ഡ്രൈവിങ് ശീലങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാൻ പൊലീസിന്‍റെ ജനറല്‍ ട്രാഫിക് ഡിപ്പാർട്മെന്റിലെ ട്രാഫിക് ഡയറക്ടർ ജനറല്‍ ബ്രിഗേഡിയർ ജനറല്‍ എൻജിനീയർ അലി ബിൻ സുലായം അല്‍ ഫലാഹി. റോഡ് സുരക്ഷയെയും നിർദേശങ്ങളെയും അപകടത്തിലാക്കുന്ന ഡ്രൈവിങ് രീതികള്‍ റമദാനില്‍ വർധിച്ചതായി അധികൃതർ കണ്ടെത്തി.

അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് റമദാനിലെ ആദ്യ പത്ത് ദിനങ്ങളില്‍ നിരീക്ഷിച്ചത്. വാഹനമോടിക്കുമ്ബോള്‍ ഫോണ്‍ ഉപയോഗിക്കുന്നതായുള്ള കാര്യങ്ങളും കണ്ടെത്തി. ഇത് റോഡിലേക്ക് തെറ്റായ പ്രവേശനത്തിന് പുറമെ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുകയും അപകടങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. തെറ്റായ ഓവർടേക്കിങ്ങും വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ട്രാഫിക് ഡയറക്ടർ ജനറല്‍ ബ്രിഗേഡിയർ ജനറല്‍ എൻജിനീയർ അലി ബിൻ സലിം അല്‍ ഫലാഹി പറഞ്ഞു.

റമദാനില്‍ റോഡ് സുരക്ഷ ഉറപ്പാക്കാൻ സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള യോജിച്ച ശ്രമങ്ങള്‍ ആവശ്യമാണ്. സമൂഹത്തിനും രക്ഷിതാക്കള്‍ക്കും സ്‌കൂളുകള്‍ക്കും കുട്ടികളെ ബോധവത്കരിക്കാനും എല്ലാത്തരം സൈക്കിളുകള്‍ ഓടിക്കുന്നതിന്‍റെ അപകടങ്ങളെക്കുറിച്ച്‌ അവരെ ഉപദേശിക്കാനും വഴികാട്ടാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Post

യു.കെ: യുകെയില്‍ വിസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്ത കോട്ടയം സ്വദേശിനിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

Thu Mar 28 , 2024
Share on Facebook Tweet it Pin it Email യുകെയില്‍ വീസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നു പണം തട്ടിയെടുത്ത കോട്ടയം ബ്രഹ്‌മമംഗലം സ്വദേശിനി അഞ്ജന പണിക്കര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി രാജപുരം വണ്ണാത്തിക്കാനം സ്വദേശിനി ഡിനിയ ബാബു. തന്റെ പിതാവിന്റെ അനിയന്റെ മകനും മകളും യുകെയിലുണ്ടെന്നും അവരുടെ പരിചയക്കാര്‍ അഞ്ജന വഴിയാണ് യുകെയില്‍ എത്തിയതെന്ന് അറിഞ്ഞിരുന്നുവെന്നും ഒരു സ്വകാര്യ ഓണ്‍ലൈന്‍ വെബ്‌സൈറ്റിനോട് ഡിനിയ പറഞ്ഞു. ”അഞ്ജനയുടെ ഫോണ്‍ […]

You May Like

Breaking News

error: Content is protected !!