ഒമാൻ : വിവിധ നോട്ടുകള്‍ പിന്‍വലിച്ച്‌ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍.

വിവിധ നോട്ടുകള്‍ പിന്‍വലിച്ച്‌ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച്‌ 36 ദിവസത്തിനകം പ്രാബല്യത്തില്‍ വരും.

അസാധുവായ നോട്ടുകള്‍ മാറ്റുന്നതിന് സമയം അനുവദിക്കും. മാറ്റിവാങ്ങാനുള്ള സമയം കഴിഞ്ഞാല്‍ ഈ നോട്ടുകള്‍ വിനിമയം ചെയ്യുന്നത് നിയമവിരുദ്ധമാകും.

1995 നവംബറില്‍ സെന്‍ട്രല്‍ ബേങ്ക് ഓഫ് ഒമാന്‍ പുറത്തിറക്കിയ 100 ബൈസ, 200 ബൈസ, 500 ബൈസ, ഒരു റിയാല്‍ നോട്ടുകള്‍, 2000 നവംബറില്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, പത്ത് റിയാല്‍, 20 റിയാല്‍, 50 റിയാല്‍ നോട്ടുകള്‍, 2005ല്‍ പ്രത്യേക സ്മരണാര്‍ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്, 2010ല്‍ പ്രത്യേക സ്മരണാര്‍ഥം പുറത്തിറക്കിയ 20 റിയാല്‍ നോട്ട്, 2012ല്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, പത്ത് റിയാല്‍, 50 റിയാല്‍ നോട്ടുകള്‍, 20215ല്‍ പ്രത്യേക സ്മരണാര്‍ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്, 2019ല്‍ പ്രത്യേക സ്മരണാര്‍ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്.

Next Post

ഒമാൻ : നിയമ ലംഘകരെ കണ്ടെത്താൻ കർശന നടപടികളുമായി ഒമാൻ തൊഴിൽ മന്ത്രാലയം

Mon Jan 8 , 2024
Share on Facebook Tweet it Pin it Email മസ്ക്കറ്റ്: ഒമാനില്‍ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന കര്‍ശനമാക്കി തൊഴില്‍ മന്ത്രാലയം. മസ്‌കത്ത് ഉള്‍പ്പെടെയുള്ള വിവിധ ഗവര്‍ണറേറ്റുകളില്‍ ജനുവരി ഒന്ന് മുതല്‍ തൊഴില്‍ മന്ത്രാലയത്തിൻ്റെ പരിശോധനകള്‍ കര്‍ശനമായി നടന്നുവരികയാണ്. തെക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍കയില്‍ നിന്ന് നിയമം ലംഘിച്ച 66 തൊഴിലാളികളെയാണ് പിടികൂടിയത്. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫെയറുമായി സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം പരിശോധനകള്‍ നടത്തുന്നത്. പ്രവാസികള്‍ […]

You May Like

Breaking News

error: Content is protected !!