കുവൈത്ത്: മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ വ്യാപക പരിശോധന നിരവധി പ്രവാസികള്‍ പിടിയില്‍

കുവൈറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ഫ്രൈഡേ മാര്‍ക്കറ്റില്‍ നിന്നു മാത്രം 27 പ്രവാസികളെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ താമസ നിയമങ്ങള്‍ക്ക് ലംഘിച്ച്‌ കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരായിരുന്നു ഇവരെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.

പിടിയിലായ പ്രവാസികള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഇവിടെ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റി വിടുകയുമായിരിക്കും ചെയ്യുന്നത്. നാടുകടത്തപ്പെടുന്നവര്‍ക്ക് പുതിയ വിസയിലും കുവൈത്തിലേക്ക് മടങ്ങിവരാനാവില്ല. അതേസമയം ഫ്രൈഡേ മാര്‍ക്കറ്റില്‍വെച്ച്‌ മാന്യമല്ലാതെ പെരുമാറിയതിന് ഒരു നേപ്പാള്‍ സ്വദേശിയെ പിടികൂടിയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

Next Post

'കാരശ്ശേരി മാഷിനൊപ്പം'- സ്കോട്ട്ലാൻഡ് മലയാളി അസോസിയേഷൻ ചാറ്റ് ഷോ സംഘടിപ്പിച്ചു

Wed Nov 2 , 2022
Share on Facebook Tweet it Pin it Email ‘മാനവികതയും  സഹിഷ്ണുതയും’  എന്ന വിഷയത്തെ ആസ്പദമാക്കി സ്കോട്ലാന്റിലെ ഗ്ലാസ്‌ഗോവിൽ‘കാരശ്ശേരി മാഷിനൊപ്പം’ എന്ന ടൈറ്റലിൽ സ്കോട്ലാന്റ് മലയാളി അസോസിയേഷൻ ചാറ്റ് ഷോ സംഘടിപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഗ്ലാസ്ഗോവിലും പരിസരത്തുമുള്ള നിരവധി ആളുകൾ പരിപാടിയിൽ സംബന്ധിച്ചു. മലയാള ഭാഷയാണ് മലയാളികളെ പരസ്പരം കോർത്തിണക്കുന്ന സുപ്രധാന ഘടകമെന്നു എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു […]

You May Like

Breaking News

error: Content is protected !!