മസ്കത്ത്: രാജ്യത്തിന് പുറത്തുള്ള ബാങ്കുകളിലെ പ്രതിസന്ധി ഒമാനിലെ പ്രാദേശിക ബാങ്കുകളെ ബാധിക്കില്ലെന്ന് ധനകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ജഷ്മി വ്യക്തമാക്കി. ഒമാന്‍ ബാങ്കുകളെ ബാധിക്കുന്നതിന്‍റെ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല.
സാമ്ബത്തികപ്രതിസന്ധിമൂലം മൂന്ന് അമേരിക്കന്‍ ബാങ്കുകള്‍ പാപ്പരായിരുന്നു. ഇത് ചില അറബ് രാജ്യങ്ങളുടെ സാമ്ബത്തികവ്യവസ്ഥയെ ബാധിക്കുമെന്ന ഭീതിയുണ്ടായിരുന്നു. 2008 ആഗോള സാമ്ബത്തിക പ്രതിസന്ധി ആവര്‍ത്തിക്കാന്‍ ഇത് കാരണമാകുമെന്നും ചില സാമ്ബത്തികവിദഗ്ധര്‍ വിലയിരുത്തിയിരുന്നു. അമേരിക്കയിലെ പ്രധാനപ്പെട്ട 16 ബാങ്കുകളില്‍ ഒന്നായ സിലിക്കോര്‍ വാലി ബാങ്ക്, വളരെ വേഗം വളരുന്ന ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്റ്റോ കറന്‍സി ബാങ്കായ സിഗ്നേചര്‍ ബാങ്ക്, ചെറിയ ബാങ്കായ സില്‍വര്‍ഗേറ്റ് ബാങ്ക് എന്നിവയാണ് പാപ്പരത്തത്തിലേക്ക് നീങ്ങുന്നത്.