കുവൈത്ത്: കുവൈത്തില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ കൂട്ടമായി നാട്ടിലേക്ക് തിരിക്കുന്നു

കുവൈറ്റില്‍ ജോലി ചെയ്യുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ കൂട്ടമായി നാട്ടിലേക്ക് തിരിക്കുന്നു.

രാജ്യത്ത് തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഫിലിപ്പിനോ ഗാര്‍ഹിക ജീവനക്കാര്‍ വലിയ തോതില്‍ കുവൈറ്റ് വിടുന്നത്. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി മാധ്യമങ്ങള്‍ അറിയിച്ചു. അതേപോലെ ഫിലിപ്പീന്‍സ് എംബസിയില്‍ അഭയം തേടുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.
ഫിലിപ്പീന്‍സ് എംബസിയില്‍ പ്രതിദിനം ഇരുപതിലേറെ വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ അഭയം തേടി എത്തുന്നതായി എംബസി വൃത്തങ്ങള്‍ ദിനപത്രത്തോട് പറഞ്ഞു. ഈ തൊഴിലാളികളില്‍ ഭൂരിഭാഗവും ഒളിച്ചോടിയതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണ്. തൊഴിലുടമകളില്‍ നിന്നുള്ള പീഡനനങ്ങളും മോശമായ പെരുമാറ്റങ്ങളും തൊഴിലിടങ്ങളിലെ അരക്ഷിതാവസ്ഥയും കാരണം എംബസിയില്‍ അഭയം തേടി എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരെ താമസിപ്പിക്കുന്നതിനായി എംബസി ഹവല്ലിയിലെ ഇബ്‌നു ഖല്‍ദൂണ്‍ സ്ട്രീറ്റില്‍ പുതിയ താമസസൗകര്യം കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Next Post

യു.കെ: യുകെയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചുകൊണ്ടിരിക്കുന്നു

Thu Mar 23 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2021-22ല്‍ 1,20,000 ഇന്ത്യന്‍ സ്റ്റുഡന്റ്സാണ് യുകെയില്‍ പഠിച്ച് കൊണ്ടിരിക്കുന്നത്. യുകെയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യന്‍ സ്റ്റുഡന്റ്സാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ യുകെയില്‍ പഠിക്കാനും ഇവിടെ ജീവിക്കാനുമെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഓരോ […]

You May Like

Breaking News

error: Content is protected !!