കുവൈത്തില്‍ ഇ- ക്രൈമുകള്‍ കുടുന്നതായി റിപ്പോര്‍ട്ടുകള്‍. പണം കബളിപ്പിച്ച് കൈക്കലാക്കാനും ആളുകളെ വഞ്ചിക്കാനും പല രൂപത്തിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ തട്ടിപ്പുകാര്‍ പിടിമുറുക്കുന്നത്.
ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് തട്ടിപ്പുകളില്‍ അധികവും ഇരകളാകുന്നത്.
ഓണ്‍ലൈന്‍ വഴിയുള്ള സാമ്ബത്തിക നിക്ഷേപങ്ങള്‍, ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍, മറ്റ് പണമിടപാടുകള്‍ തുടങ്ങിയവ നടത്തുമ്ബോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു . വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍, ഒ.ടി.പി, സി.വി.വി കോഡുകള്‍, കാര്‍ഡുകളുടെ എക്സപയറി തീയതികള്‍ എന്നിവ വെളിപ്പെടുത്തുന്നത് വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ലഭിക്കാന്‍ സാധ്യതയില്ലാത്ത തരത്തിലുള്ള ആകര്‍ഷകമായ ഓഫറുകളില്‍ ഒരിക്കലും വഞ്ചിതരാകരുതെന്നും സംശയാസ്പദമായ രീതിയിലുള്ള ഫോണ്‍ കോളുകളോ സന്ദേശങ്ങളോ ലഭിക്കുന്നവര്‍ പൊലീസിന് വിവരം കൈമാറണമെന്നും അധികൃതര്‍ അറിയിച്ചു.