യുകെ: ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ചാന്‍സലറായി പഞ്ചാബ് സ്വദേശിനി ചുമതലയെടുത്തു

ലണ്ടന്‍: ബ്രിട്ടന്റെ ഔദ്യോഗിക ചുമതലകളിലേക്ക് റിഷി സുനകിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ വംശജ കൂടി. ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ എത്തുന്ന ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ചാന്‍സലറായി ഇന്ത്യന്‍ വംശജയും ബ്രിട്ടീഷ് ടിവി പ്രസന്ററുമായ അനിത റാണി നസ്രാനാണ് ചുമതലയേറ്റത്. പ്രധാനമന്ത്രി പദത്തിലേക്ക് റിഷി സുനക് എത്തിയതിനു പിന്നാലെ രാജ്യത്തിന് അഭിമാനമായി വീണ്ടും മാറുകയാണ് ഇന്ത്യന്‍ വംശജയായ അനിത റാണി. പഞ്ചാബ് സ്വദേശിനിയായ അനിത വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തിയതാണ്. മാധ്യമപ്രവര്‍ത്തന രംഗത്ത് തന്റേതായ കൈയൊപ്പ് ചാര്‍ത്തിയതിന് ശേഷമാണ് ഔദ്യോഗിക പദവിയിലേക്ക് കടക്കുന്നത്.

ഏതു രംഗത്തും സ്ത്രീകള്‍ ഒന്നാമതായി എത്താന്‍ ഏഷ്യന്‍ കുടുംബങ്ങള്‍ നല്‍കുന്ന ശ്രദ്ധ വലുതാണെന്നും, ഇത് ലോകം മാതൃകയാക്കേണ്ട കാര്യമാണെന്നുമുള്ള അനിതയുടെ നേരത്തത്തെ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. ഇതിനു തെളിവാണ് പുതിയ പദവി എന്നാണ് അനിതയുടെ ഭാഷ്യം. എന്നാല്‍ ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന റിഷിക്ക് എങ്ങനെ ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടാനാകും എന്ന ചോദ്യം അനിതയുടെ കാര്യത്തിലും വിമര്‍ശകര്‍ ഉയര്‍ത്താനിടയുണ്ട്. ബ്രാഡ്‌ഫോര്‍ഡിലാണ് അനിത ജനിച്ചു വളര്‍ന്നത്. അവിടെ ജനിച്ചു വളര്‍ന്ന ഒരാള്‍ക്ക് എങ്ങനെ ഈ പദവിയില്‍ എത്താനാകുമെന്നാണ് അനിത ചോദിക്കുന്നത്. തന്റെ ജീവിതത്തില്‍ ബ്രാഡ്ഫോര്‍ഡ് എന്നും പ്രിയപ്പെട്ടതാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാരമ്പര്യ ഹിന്ദു കുടുംബത്തിലാണ് അനിതയുടെ ജനനം. മാധ്യമ പ്രവര്‍ത്തകയായി ജീവിതം ആരംഭിച്ച അനിത വളര്‍ന്നത് ഹിന്ദുവായ അച്ഛന്റെയും സിഖ് വിശ്വാസിയായ അമ്മയുടെയും തണലിലാണ്. ഭൂപീന്ദര്‍ റാഹേലാണ് ഭര്‍ത്താവ്. യുകെയിലേക്ക് എത്തുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് പഠിക്കുന്നത്. യൂണിവേഴ്‌സിറ്റി തലപ്പത്ത് അനിത എത്തുന്നത് അതുകൊണ്ട് തന്നെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ സമ്മാനിക്കുന്നതാണ്. ഇന്ത്യന്‍ കാറുകളെ കുറിച്ചുള്ള ഡോക്യൂമെന്ററിയും അനിതയുടെ സംഭാവനയാണ്. മാധ്യമ പ്രവര്‍ത്തകയായിരുന്ന അനിത, മികച്ചൊരു നര്‍ത്തകി കൂടിയാണ്.

Next Post

ഒമാന്‍: തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കരുത് മുന്നറിയിപ്പുമായി ഒമാന്‍

Sat Mar 11 , 2023
Share on Facebook Tweet it Pin it Email തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ പാടില്ലന്ന നിയമവുമായി ഒമാന്‍. ഇങ്ങനെ ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ ശിക്ഷയാണ്. നഗരത്തിന്റെ കാഴ്ച ഭംഗി നഷ്ടപ്പെടും എനന്തിനാല്‍ ആണ് ഇത്തരത്തിലുള്ള സംഭവം ഒഴിവാക്കുന്നത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുനന്തിന് ഇത് കാരണമാക്കുന്നുണ്ട്. മസ്‌കത്ത് നഗരസഭ ഇതിന് വേണ്ടിയുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പൊതുസ്ഥലങ്ങളോടു ചേര്‍ന്നുള്ള താമസ സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ […]

You May Like

Breaking News

error: Content is protected !!