ഒമാന്‍: ഒമാന്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ്

മസ്കത്ത്: ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണാനായി ഇന്ത്യന്‍ എംസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. എംബസി ഹാളില്‍ നടന്ന പരിപാടിയില്‍ സുല്‍ത്താനേറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഇന്ത്യക്കാര്‍ പങ്കെടുത്തു. അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയും മറ്റുള്ളവ ബന്ധപ്പെട്ട അധികൃതരുടെ നടപടികളിലേക്ക് കൈമാറുകയും ചെയ്തു.

ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ്ങിന്‍റെ നേതൃത്വത്തില്‍ നടന്ന ഓപണ്‍ ഹൗസില്‍ മറ്റ് എംബസി ഉദ്യോഗസ്ഥരും പങ്കെടുത്തു. ഓപണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ ടെലിഫോണിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിരുന്നു. സാമൂഹിക പ്രവര്‍ത്തകരും ഓപണ്‍ ഹൗസില്‍ സംബന്ധിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ പ്രവാസി അറസ്റ്റില്‍

Wed Nov 9 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി : കുവൈത്തില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ പ്രവാസി അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ്, മാന്‍പവര്‍ അതോറിറ്റിയും മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ചാണ് ഏഷ്യക്കാരനായ പ്രവാസി ടാറ്റൂ ആര്‍ട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തത്. അല്‍ സിദ്ദിഖ് പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം മെയ്ദാന്‍ ഹവല്ലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ക്ലിനിക്കില്‍ വിവിധ രാജ്യക്കാര്‍ക്ക് മെഡിക്കല്‍ […]

You May Like

Breaking News

error: Content is protected !!