ചായകുടി ചിലപ്പോള്‍ പ്രമേഹത്തിനു കാരണമായേക്കാം എന്നു പഠന റിപ്പോര്‍ട്ട്

ദിവസം നാല് കപ്പ് ചായയെങ്കിലും കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്നാണ്. ബ്ലാക്ക്, ഗ്രീന്‍, ഊലാങ് ചായകളുടെ ശരാശരി ഉപയോഗം ടൈപ്പ് 2 പ്രമേഹ സാധ്യത 17 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയിലെ വുഹാന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഗവേഷകന്‍ ഷിയായിങ് ലിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സ്വീഡനിലെ സ്റ്റോക്ഹോമില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡയബറ്റീസിന്റെ വാര്‍ഷകയോഗത്തില്‍ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പത്ത് ലക്ഷം പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്.

ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാന്‍ നാല് കപ്പ് ചായ കുടിക്കുന്നത് പോലെയുള്ള എളുപ്പവഴികള്‍ ഉണ്ടെന്നുള്ളത് പ്രത്യാശ നല്‍കുന്നു എന്നും പഠനറിപ്പോര്‍ട്ട് അതിശയിപ്പിക്കുന്നതാണ് എന്നും ഗവേഷകന്‍ ഷിയായിങ് ലി പറഞ്ഞു.

Next Post

കുവൈത്ത്: കുവൈത്തില്‍ അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പിടികൂടി

Thu Nov 3 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: പതിനൊന്ന് വര്‍ഷമായി കുവൈത്തില്‍ അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അല്‍ മുബാറകിയ മാര്‍ക്കറ്റില്‍ സുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തിയപ്പോഴാണ് 11 വര്‍ഷമായി നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസി വനിത പിടിയിലായത്. രാജ്യത്ത് തൊഴില്‍, താമസ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി നടത്തിവരുന്ന പരിശോധനയിലാണ് […]

You May Like

Breaking News

error: Content is protected !!