സൗദി: നാട്ടില്‍ നിന്നും കോവിഡ് വാക്സീന്‍ സ്വീകരിച്ച്‌ ആറു മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി

ജിദ്ദ∙ നാട്ടില്‍ നിന്നും കോവിഡ് വാക്സീന്‍ സ്വീകരിച്ച്‌ ആറു മാസം കഴിഞ്ഞവര്‍ക്ക് സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി .സ്വിഹത്തി ആപ്പ് വഴിയാണ് ബൂസ്റ്റര്‍ ഡോസിന് ബുക്ക്‌ ചെയ്യേണ്ടത്.സ്വിഹത്തി ആപ്പ് തുറന്ന ശേഷം കോവിഡ് 19 വാക്സീന്‍ തുറന്നാല്‍ ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിച്ചതിന്റെ വിശദാംശങ്ങള്‍ കൃത്യമായി അറിയാന്‍ സാധിക്കും .

അതിന് താഴെയായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് ബുക്ക് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. രണ്ടാം ഡോസ് സ്വീകരിച്ച്‌ ആറ് മാസം പൂര്‍ത്തിയാകാത്തവര്‍ക്ക് ബുക്കിംങ് ആരംഭിക്കുന്ന തീയതിയും അറിയാനാകും.

ഒമിക്രോണ്‍ സാഹചര്യത്തില്‍ ഫെബ്രുവരി മുതല്‍ ബൂസ്റ്റര്‍ ഡോസ് സൗദിയില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാക്‌സീന്‍ രണ്ടു ഡോസെടുത്തവര്‍ എട്ട് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. രണ്ട് ഡോസ് എടുത്ത് എട്ട് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചില്ലെങ്കില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവില്ല. അതെ സമയം ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് പുറത്തിറങ്ങാനാകില്ല .ഡോസ് എടുത്തില്ലെങ്കില്‍ തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നഷ്ടപ്പെട്ടേക്കും .

Next Post

കുവൈത്ത്: പുതുവർഷദിനം പ്രത്യേക അവദികൾ ഉണ്ടായിരിക്കില്ല - അവധികൾ നിർത്തലാക്കുന്നു

Mon Dec 6 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ്‌: കുവൈത്തില്‍ ശനിയാഴ്ച വാരാന്ത്യ അവധിയായതിനാല്‍ അന്നേ ദിവസം ഔദ്യോഗിക അവധിയെന്നു സിവില്‍ സര്‍വീസ് കമീഷനെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്തു. ദേശീയ ദിനം ഫെബ്രുവരി 25 വെള്ളിയാഴ്ചയും, ലിബറേഷന്‍ ദിനം ഫെബ്രുവരി 26 ശനിയാഴ്ചയും ആയതിനാല്‍ ഫെബ്രുവരി 25 വെള്ളിയാഴ്ചയ്ക്ക് പകരം ഫെബ്രുവരി 27 ഞായറാഴ്ച്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് സിവില്‍ സര്‍വീസ് കമീഷന്‍ അറിയിച്ചു. കൂടാതെ […]

You May Like

Breaking News

error: Content is protected !!