ഒമാന്‍: ഒമാനില്‍ വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച നാല് വിദേശികള്‍ പിടിയില്‍

മസ്കത്ത്: രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാല് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

145 കിലോഗ്രാം ഹഷീഷും 14 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്നും ഇവരില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ തടയുന്നതിനുള്ള ഡയറക്‌ടറേറ്റ് ജനറലാണ് ഇവരെ പിടികൂടിയത്.

അന്താരാഷ്ട്ര സംഘവുമായി ചേര്‍ന്നായിരുന്നു ഇവര്‍ മയക്കുമരുന്ന് കടത്തിയിരുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരുകയാണെന്ന് ആര്‍.ഒ.പി പറഞ്ഞു.

Next Post

കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് യൂണിറ്റുകള്‍ പുനസംഘടിപ്പിക്കുന്നു

Sun Nov 13 , 2022
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം , കുവൈറ്റ് വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി വിവിധ യൂണിറ്റുകള്‍ പുനസംഘടിപ്പിക്കുന്നു. നവംബര്‍ പതിനെഴ് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ അബ്ബാസിയ -ഹസാവി – ജലീബ് യൂണിറ്റ് സമ്മേളനങ്ങള്‍ ചേരുന്നത്. ജഹറ – റിഗ്ഗയ് യൂണിറ്റ് കള്‍ അടുത്തു തന്നെ […]

You May Like

Breaking News

error: Content is protected !!