കുവൈത്ത്: പ്രാഫഷണല്‍ പഞ്ചഗുസ്തി ചാമ്ബ്യന്‍ഷിപ്പിന് വേദിയായി ഐന്‍ ലുലു കുവൈത്ത് വേദിയായി

കുവൈതത് സിറ്റി: ഐന് അല് ഐന് അമിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില് അല് ഐനിന്റെ കായിക ചരിത്രത്തില് ആദ്യമായി നടന്ന പ്രൊഫഷണല് പഞ്ചഗുസ്തി ചാമ്ബ്യന്ഷിപിന് അല് ഐന് ലുലു കുവൈത്താത്ത് വേദിയായി.

അല് വക്കര് മെഡിക്കല് സെന്റര് ഡയറക്ടര് ഡോ. ഷാഹുല് ഹമീദും ഐ എസ് സി പ്രസിഡന്റ് മുബാറക് മുസ്തഫയും ചേര്ന്ന് പഞ്ചഗുസ്തി നടത്തി മത്സരം ഉത്ഘാടനം ചെയ്തു.

ഐന് അമിറ്റി ക്ലബ് പ്രസിഡന്റ് വിഷ്ണു ആനന്ദ് അധ്യക്ഷത വഹിച്ച ചടങ്ങില് ജനറല് സെക്രട്ടറി ലിജേഷ് ചിന്നപ്പന് സ്വാഗതമാശംസിച്ചു. ഐ എസ് സി ജനറല് സെക്രട്ടറി മണികണ്ഠന്, ന്യൂ അല് ഐന് മെഡിക്കല് സെന്റര് ഡയറക്ടര് ഡോ. സുധാകരന്, ലോക കേരള സഭാ അംഗം ഇ കെ സലാം ലുലു കുവൈത്താത്ത് ജനറല് മാനേജര് ഫിറോസ് ബാബു തുടങ്ങിയവര് ആശംസയര്പ്പിച്ചു സംസാരിച്ചു. തന്റെ പ്രവര്ത്തനമണ്ഡലത്തില് മാതൃകാപരമായ പ്രവര്ത്തനങ്ങള് കാഴ്ചവെയ്ക്കുന്ന അല് ഐന് ഐ. എസ്. സി പ്രസിഡണ്ടും അമിറ്റി ക്ലബ്ബിന്റെ സന്തത സഹചാരിയുമായ മുബാറക് മുസ്തഫയെ ചടങ്ങില് ആദരിച്ചു.

മുപ്പതോളം മത്സരാര്ത്ഥികള് മാറ്റുരച്ച പഞ്ച ഗുസ്തി മത്സരത്തില് കൊറിയ, റഷ്യ, ഇജിപ്ത്ത്, ഇന്ത്യ, സിറിയ, പലസ്തീന് യു എ ഇ, തുടങ്ങി തദ്ദേശീയരും വിദേശീയരുമടക്കം പത്തോളം രാജ്യങ്ങളില് നിന്നുള്ള ചാമ്ബ്യന്മാര് പങ്കെടുത്തു. മൂന്ന് വിഭാഗംഗങ്ങളിലായി നടന്ന മത്സരത്തില് 75 കിലോയില് താഴെയുള്ള വിഭാഗത്തില് ഉമേഷ് (india) ഒന്നാം സ്ഥാനവും, യൂങ്സൗങ് ലീ (കൊറിയ) രണ്ടാം സ്ഥാനവും.75-85 കിലോ വിഭാഗത്തില് മാക്സ്(Ukraine)ഒന്നാം സ്ഥാനവും വലീദ് റാമ്ബോ (UAE) രണ്ടാം സ്ഥാനവും 85 കിലോ മുകളില് വിഭാഗത്തില് മസാഹിര് (ഇന്ത്യ) ഒന്നാം സ്ഥാനവും മുഹമ്മദ് ഹില്ലെസ് (പലസ്തീന്) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചാമ്ബ്യന് ഓഫ് ചാമ്ബ്യന്സ് മത്സരത്തില് മസാഹിര്(india) വിജയിയായി.

‘അല് ഐന് പഞ്ച 2023 ‘ ഇനിയുമാവര്ത്തിക്കുമെന്ന് പ്രോഗ്രാം കണ്വീനര് അനൂപ് ശശിധരന് പറഞ്ഞു.

Next Post

യു.കെ: ഹോട്ടല്‍മുറിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്ത കേസിലെ ഇന്ത്യന്‍വംശജനെ നാലു വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തി

Tue Jul 18 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: എക്സ് ഫാക്ടറിലെ തിളങ്ങുന്ന താരമായി ഉയര്‍ന്നുവരികയായിരുന്നു 20 വയസ്സ് മാത്രമുണ്ടായിരുന്ന ലൂസി സ്പ്രാഗന്‍. എന്നാല്‍ ഒരു ഇന്ത്യക്കാരന്റെ കൈയില്‍ നിന്നും നേരിട്ട അതിക്രമങ്ങള്‍ അവളുടെ കരിയറിന് അന്ത്യംകുറിച്ചു. ഹോട്ടല്‍ മുറിയില്‍ വെച്ച് പോര്‍ട്ടര്‍ ലൂസിയെ ബലാത്സംഗത്തിന് ഇരയാക്കിയതോടെയാണ് ടാലന്റ് ഷോ പൂര്‍ത്തിയാക്കാന്‍ കഴിയാതെ യുവതിക്ക് പൊതുമുഖത്ത് നിന്നും പിന്‍വാങ്ങേണ്ടി വന്നത്. എന്നാല്‍ ഇതിനെല്ലാം കാരണക്കാരനായ ഇന്ത്യക്കാരന്‍ തനിക്ക് […]

You May Like

Breaking News

error: Content is protected !!