കു​​വൈ​​റ്റ്: കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റം ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്

​​കുവൈ​​ത്ത് സി​​റ്റി: കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റം ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പ്. സീ​സ​ണ​ല്‍ രോ​ഗ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ കൈ​ക്കൊ​ള്ള​ല്‍, മെ​ഡി​ക്ക​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ല്‍ എ​ന്നി​വ​ക്ക് പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഉ​ണ​ര്‍​ത്തി. അ​ടു​ത്തി​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ലും എ​ത്തു​ന്ന ശ്വാ​സ​കോ​ശ അ​സു​ഖ​ങ്ങ​ളു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ല്‍ സ​ന​ദ് പ​റ​ഞ്ഞു.

​എ​ന്നാ​ല്‍, ഇ​വ​യി​ല്‍ മി​ക്ക കേ​സു​ക​ളും ആ​ശു​പ​ത്രി പ്ര​വേ​ശ​നം ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ശ​രാ​ശ​രി​ക്ക് മു​ക​ളി​ല്‍ ഇ​ത്ത​രം കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നി​ല്ലെ​ന്നും കേ​സു​ക​ളു​ടെ നി​ല​വി​ലെ വ​ര്‍​ധ​ന നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രോ​ഗ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​ല്‍ മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫി​ന്റെ ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. സീ​സ​ണ​ല്‍ വൈ​റ​സു​ക​ളി​ല്‍​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന വാ​ക്സി​നേ​ഷ​നു​ക​ളും എ​ടു​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്.

അ​ഞ്ച് വ​യ​സ്സോ അ​തി​ല്‍ താ​ഴെ​യോ 65 വ​യ​സ്സോ അ​തി​ല്‍ കൂ​ടു​ത​ലോ ഉ​ള്ള​വ​ര്‍​ക്ക് ഇ​ത്ത​രം കു​ത്തി​വെ​പ്പ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ര്‍​ത്തി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തു​ട​രു​ക​യോ വ​ഷ​ളാ​വു​ക​യോ ചെ​യ്താ​ല്‍ ഡോ​ക്ട​റെ സ​മീ​പി​ക്കു​ക​യും ആ​വ​ശ്യ​മെ​ങ്കി​ല്‍ കോ​വി​ഡ് വാ​ക്സി​നു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡോ. ​അ​ബ്ദു​ല്ല അ​ല്‍ സ​ന​ദ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍, രാ​ജ്യ​ത്ത് ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ആ​സ്ത്മ ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ച്ചു. രാ​ജ്യ​ത്ത് ശ്വ​സ​നം, ന്യു​മോ​ണി​യ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ 2007 മു​ത​ല്‍ 94 ശ​ത​മാ​നം വ​ര്‍​ധി​ച്ച​താ​യി പ​ഠ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. 2018ലെ ​കു​വൈ​ത്തി​ലെ ഔ​ദ്യോ​ഗി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം, യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ അ​ണു​ബാ​ധ നി​ര​ക്ക് 15 ശ​ത​മാ​ന​മാ​യും കു​ട്ടി​ക​ളി​ല്‍ 18 ശ​ത​മാ​ന​മാ​യും വ​ര്‍​ധി​ച്ചു.

ഇ​തി​നു പി​ന്നി​ലെ മി​ക്ക കാ​ര​ണ​ങ്ങ​ളും വാ​യു മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. കു​വൈ​ത്തി​ല്‍ വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ന്റെ തോ​ത് ഭ​യാ​ന​ക​മാം​വി​ധം വ​ര്‍​ധി​ച്ച​താ​യി 2020ല്‍ ​ഗ​ള്‍​ഫ് ആ​ന്‍​ഡ് അ​റേ​ബ്യ​ന്‍ പെ​നി​ന്‍​സു​ല സ്റ്റ​ഡീ​സ് സെ​ന്റ​ര്‍ പ​ഠ​നം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​വ ശ്ര​ദ്ധി​ക്കാം

ശുചിത്വം നിലനിര്‍ത്തുക.
കൈകളും മുഖവും തുടര്‍ച്ചയായി കഴുകുക.
തുമ്മുമ്ബോഴും ചുമക്കുമ്ബോഴും വായും മൂക്കും മൂടുക.
രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ മറ്റുള്ളവരുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കുക.
രോഗലക്ഷണങ്ങള്‍ വര്‍ധിച്ചാല്‍ ഡോക്ടറെസമീപിക്കുക.

Next Post

യു.കെ: സാമ്പത്തിക മേഖലയില്‍ ബ്രിട്ടന് വന്‍ തിരിച്ചടി മൂഡീസ് റേറ്റിംഗില്‍ 'സ്ഥിര'ത്തില്‍ നിന്ന് 'നെഗറ്റീവായി' തരംതാഴ്‌ത്തി

Sun Oct 23 , 2022
Share on Facebook Tweet it Pin it Email രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരുന്ന ബ്രിട്ടന് സാമ്ബത്തിക മേഖലയിലും തിരിച്ചടിയായി അന്താരാഷ്‌ട്ര ഏജന്‍സിയായ മൂഡീസിന്റെ റേറ്റിംഗ്. മൂഡീസ് വെള്ളിയാഴ്ച യുണൈറ്റഡ് കിംഗ്ഡത്തിന്റെ റേറ്റിംഗില്‍ ‘സ്ഥിര’ത്തില്‍ നിന്ന് ‘നെഗറ്റീവായി’ തരംതാഴ്‌ത്തി. രാഷ്‌ട്രീയ അസ്ഥിരത തുടരുന്ന ബ്രിട്ടണില്‍ ഉയര്‍ന്ന പണപ്പെരുപ്പവും വളര്‍ച്ചാ മുരടിപ്പും വലിയ തിരിച്ചടിയാണ്. മൂഡീസിന്റെ അവലോകനത്തില്‍ ദുര്‍ബലമായ വളര്‍ച്ചാ സാധ്യതകളാണ് യുകെയില്‍ നിലനില്‍ക്കുന്നത്. മൂഡീസ് യുണൈറ്റഡ് കിംഗ്ഡത്തിനായുള്ള പരമാധികാര റേറ്റിംഗ് […]

You May Like

Breaking News

error: Content is protected !!