ഒമാന്‍: ഒമാനിലെ ഹജ്ജ് നറുക്കെടുപ്പ് നാളെ നടക്കും

ഒമാനില്‍ നിന്നും ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് അര്‍ഹത നേടിയവരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നാളെ നടക്കും. ഓട്ടോമാറ്റിക് ഇ-സോര്‍ട്ടിങ് സംവിധാനത്തിലൂടെയായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നും ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു .

ഒമാനില്‍ നിന്നും ഈ വര്‍ഷം ഹജ്ജിനായി 33,536 തീര്‍ത്ഥാടകരാണ് രജിസ്ററ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്നും 13,598 പേരെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുക. ഇത്തവണ ഒമാനില്‍ നിന്ന് 500 പ്രവാസികള്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക. ഒമാനില്‍ താമസിക്കുന്ന എല്ലാ രാജ്യക്കാരും ഉള്‍ക്കൊള്ളുന്നതിനാല്‍ മലയാളികളുടെ അവസരം തീരെ കുറവായിരിക്കും. ഇതിനാല്‍ ഒമാനിലെ പകുതിയോളം വരുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ പോയി ഹജ്ജിന് പോവേണ്ടി വരും.

കഴിഞ്ഞ വര്‍ഷം ഒമാനി പൗരന്‍മാരും പ്രവാസികള്‍ അടക്കം 8338 പേര്‍ക്കാണ ഹജ്ജിന് അവസരം ലഭിച്ചത്. ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ നാലിനാണ് അവസാനിച്ചത്. ഒമാന്‍ സൗദി റോഡ് നിലവില്‍ വന്നത് ഒമാനില്‍നിന്നുള്ള ഹജ്ജ് യാത്ര കൂടുതല്‍ സൗകര്യകരമാക്കും.

Next Post

കുവൈത്ത്: യാചനക്ക് പിടികൂടുന്നവരെ നാടുകടത്തും - മുന്നറിയിപ്പുമായി കുവൈത്ത്

Sat Mar 11 , 2023
Share on Facebook Tweet it Pin it Email ഭിക്ഷാടനത്തിനെതിരെയുള്ള സുരക്ഷാ ക്യാമ്ബയിന്‍ ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. റമദാന് മുന്നോടിയായാണ് പരിശോധനകള്‍ ശക്തമാക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടകര്‍ പിടിയിലായാല്‍ ഉടന്‍ നാടുകടത്തും. ഇത്തരക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു . റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരായ പൊലീസിന്റെ വാര്‍ഷിക ക്യാമ്ബയിനുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. യാചകരെ കണ്ടെത്തുന്നതിനായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ […]

You May Like

Breaking News

error: Content is protected !!