കുവൈത്ത്: യാചനക്ക് പിടികൂടുന്നവരെ നാടുകടത്തും – മുന്നറിയിപ്പുമായി കുവൈത്ത്

ഭിക്ഷാടനത്തിനെതിരെയുള്ള സുരക്ഷാ ക്യാമ്ബയിന്‍ ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. റമദാന് മുന്നോടിയായാണ് പരിശോധനകള്‍ ശക്തമാക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടകര്‍ പിടിയിലായാല്‍ ഉടന്‍ നാടുകടത്തും. ഇത്തരക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു . റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരായ പൊലീസിന്റെ വാര്‍ഷിക ക്യാമ്ബയിനുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

യാചകരെ കണ്ടെത്തുന്നതിനായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കുട്ടികളെയും സ്ത്രീകളെയും മുന്‍നിര്‍ത്തിയാണ് പള്ളികളിലും മറ്റും ഭിക്ഷാടനം നടക്കുന്നത് .രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി പേര്‍ തങ്ങളുടെ ദുരിതാവസ്ഥ വിവരിച്ചു ഭിക്ഷയാചിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്.പിടിയിലാകുന്നവരുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ യാചന നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

Next Post

യു.കെ: ഗാരി ലിനേക്കറുടെ ബ്രിട്ടന്‍ പരാമര്‍ശം - അലക്‌സ് സ്‌കോട്ട് ബിബിസി ഷോയില്‍ നിന്ന് പിന്‍മാറി

Sat Mar 11 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അഭയാര്‍ത്ഥി നയത്തെ വിമര്‍ശിച്ചതിന് അവതാരകന്‍ ഗാരി ലിനേക്കറെ അവതരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് ബിബിസിയുടെ ”ഫുട്‌ബോള്‍ ഫോക്കസ്” ടിവി പ്രോഗ്രാമില്‍ നിന്ന് അവതാരക അലക്‌സ് സ്‌കോട്ട് പിന്മാറി. ”മാച്ച് ഓഫ് ദ ഡേ” ഫുട്‌ബോള്‍ ഹൈലൈറ്റ്‌സ് പ്രോഗ്രാം അവതരിപ്പിക്കുന്ന മുന്‍ ഇംഗ്ലണ്ട് സോക്കര്‍ ക്യാപ്റ്റന്‍ ലിനേക്കറിനെ വെള്ളിയാഴ്ച ബിബിസി പരിപാടികളില്‍ നിന്ന് മാറ്റി […]

You May Like

Breaking News

error: Content is protected !!