കുവൈത്ത്: നിയമലംഘനം കുവൈത്തില്‍ നാല് ബ്യൂട്ടി ക്ലിനിക്കുകള്‍ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകളിലെ പരിശോധന ശക്തമാക്കി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം രാജ്യത്ത് നടത്തിയ പരിശോധനയില്‍ ആരോഗ്യ നിയമങ്ങള്‍ ലംഘിച്ച നാല് ബ്യൂട്ടി ക്ലിനിക്കുകള്‍ അടച്ചുപൂട്ടി.

വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.

ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അല്‍ അവാദിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പരിശോധന സംഘടിപ്പിച്ചത്. തുടര്‍ നടപടികള്‍ക്കായി പിടികൂടിയവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. രാജ്യത്തെ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് പരമപ്രധാനമാണെന്നും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളിലും വിവിധ ഗവര്‍ണറേറ്റിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Next Post

യു.കെ: ഇസ്രയേലിലെ സംഘര്‍ഷങ്ങളില്‍ സുരക്ഷ മുന്‍ നിര്‍ത്തി യുകെയില്‍ ചില സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനം

Thu Oct 12 , 2023
Share on Facebook Tweet it Pin it Email വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലണ്ടനിലെ രണ്ട് ജൂത സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച്ച വരെ അവധി നല്‍കി. എജ്ജ്വേയിലെ ടോറാ വോഡാസ് പ്രൈമറി സ്‌കൂളും കോളിന്‍ഡെയ്‌ലിലെ അറ്റെറീസ് ബീസ് യാകോവ് പ്രൈമറി സ്‌കൂളുമാണ് തിങ്കളാഴ്ച്ച വരെ അടച്ചിടുക. ഇക്കാര്യം അറിയിച്ചു കൊണ്ട് സ്‌കൂള്‍ അധികൃതര്‍ രക്ഷകര്‍ത്താക്കള്‍ക്ക് കത്തെഴുതിയതായി സ്‌കൈ ന്യുസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ പരിധിയിലുള്ള എല്ലാ അധികാരങ്ങള്‍ ഉപയോഗിച്ചും ബ്രിട്ടനിലെ […]

You May Like

Breaking News

error: Content is protected !!