കുവൈത്ത്: കുവൈത്ത് എയര്‍വെയ്‌സ്‌ യാത്രക്കാര്‍ക്കായി നിരവധി പുതിയ സേവനങ്ങള്‍ പ്രഖ്യാപിച്ചു

കുവൈത്ത് : കുവൈത്ത് എയര്‍വെയ്‌സ്‌ യാത്രക്കാര്‍ക്കായി നിരവധി പുതിയ സേവനങ്ങള്‍ പ്രഖ്യാപിച്ചു. സൗജന്യ ഹോം ചെക്ക്-ഇന്‍ ആണ് ഇതില്‍ പ്രധാനം. റോയല്‍ ക്ലാസ് യാത്രക്കാര്‍ക്കാണ് ആവശ്യമാണെങ്കില്‍ ഈ സേവനം ലഭ്യമാകുക. യാത്രക്കാരുടെ ലഗേജ്‌ വീട്ടില്‍ എത്തി സ്വീകരിക്കുകയും അപ്പോള്‍ തന്നെ ബോര്‍ഡിങ് പാസ് നല്‍കുകയും ചെയ്യുന്ന സേവനം ആണിത്.

ഇതിനായി യാത്രക്കാര്‍ കുവൈത്ത് എയര്‍വേയ്‌സിന്റെ ഇലക്‌ട്രോണിക് വെബ്‌സൈറ്റിലോ ആപ്ലിക്കേഷനിലോ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും , യാത്ര ചെയ്യുന്നതിന് 48 മണിക്കൂര്‍ മുമ്ബെങ്കിലും ഹോം ചെക്ക്-ഇന്‍ സേവനത്തിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുകയും ചെയ്യണം.

വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്ബ് ബാഗേജ് സ്വീകരിക്കുന്നതിനായി കുവൈത്ത് എയര്‍വേയ്സിന്റെ വാഹനം യാത്രക്കാരന്റെ വീട്ടില്‍ എത്തും. ലഗേജ്‌ തൂക്കുന്നതിനും ബോര്‍ഡിഗ് പാസ് ഇഷ്യു ചെയ്യുന്നതിനുമുള്ള ഉപകരണങ്ങള്‍ വാഹനത്തില്‍ സജ്ജീകരിച്ചിരിക്കും.

യാത്രക്കാര്‍ക്കുള്ള ഭക്ഷണ മെനുവിലും പരിഷ്കരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ബസ് A330 നിയോ വിമാനത്തില്‍ വ്യത്യസ്‌തമായ ഡിസൈനുകളോട് കൂടിയ സീറ്റുകളും കാബിനുകളും സജ്ജീകരിച്ചിട്ടുണ്ട്.

യാത്രക്കാര്‍ക്ക് ലിമോസിന്‍ സേവനങ്ങളും ആരംഭിക്കും.കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ വെച്ചാണ് കമ്ബനി പുതിയ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ചടങ്ങില്‍ വിമാന ജീവനക്കാര്‍ക്കുള്ള പുതിയ യൂണിഫോം പുറത്തിറക്കി. ഇറ്റാലിയന്‍ ഡിസൈനര്‍ എറ്റോര്‍ ബിലോട്ടയുമായി സഹകരിച്ച്‌ രൂപകല്പന ചെയ്തതാണ് പുതിയ യൂണിഫോം.

Next Post

യു.കെ: വിദേശ വിദ്യാര്‍ഥികളുടെ ജോലി സമയം വര്‍ധിപ്പിക്കാനൊരുങ്ങി യുകെ പ്രധാനമന്ത്രി

Sat Jan 28 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: മലയാളികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി പ്രധാനമന്ത്രി ഋഷി സുനക്. ലേബര്‍ പൂള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല തീരുമാനം ഉണ്ടാകുന്നത്. സര്‍വകലാശാലകളിലെ പഠനസമയം കുറച്ച് കൊണ്ട് കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന പദ്ധതിയാണ് കൊണ്ടുവരാന്‍ പോകുന്നത്. നിലവില്‍ 680,000 വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ടേം ടൈമില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ […]

You May Like

Breaking News

error: Content is protected !!