ഒമാന്‍-ഇന്ത്യ എണ്ണ കയറ്റുമതി 54.8 ശതമാനം വര്‍ധിച്ചു

മസ്കത്ത്: ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി ഈ വര്‍ഷം 54.8 ശതമാനം വര്‍ധിച്ച്‌ ദിവസേന കയറ്റുമതി 29.9 ദശലക്ഷം ബാരലിലെത്തി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 19.3 ദശലക്ഷം ബാരലായിരുന്നു കയറ്റുമതി. ജപ്പാനിലേക്കുള്ള കയറ്റുമതിയില്‍ 8.4 ശതമാനത്തിന്‍റെ ഉയര്‍ച്ച വന്നിട്ടുണ്ട്. തെക്കന്‍ കൊറിയയിലേക്കുള്ള കയറ്റുമതി 68 ശതമാനം വര്‍ധിച്ച്‌ 9.3 ദശലക്ഷം ബാരലായി. ഈ വര്‍ഷം ഒമാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്തത് ചൈനയിലേക്കാണ്. മൊത്തം കയറ്റുമതിയുടെ 77 ശതമാനവും ഇവിടേക്കാണ് കയറ്റുമതി ചെയ്യുന്നത്. ചൈനയിലേക്കുള്ള കയറ്റുമതിയും 7.1 ശതമാനം വര്‍ധിച്ചു.

ഈ വര്‍ഷം ആദ്യ എട്ട് മാസത്തിനുള്ളില്‍ 167.5 ദശലക്ഷം ബാരല്‍ എണ്ണയാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 156.4 ദശലക്ഷം ബാരലുകളാണ് ചൈനയിലേക്ക് കയറ്റി അയച്ചത്. അതേസമയം, രാജ്യത്തെ ക്രൂഡ് ഓയില്‍ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളില്‍ 15.4 ശതമാനം വര്‍ദ്ധിച്ചു.

Next Post

കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം

Thu Oct 6 , 2022
Share on Facebook Tweet it Pin it Email കുവൈത്ത്: ഡിജിറ്റല്‍ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ കുവൈത്ത് സര്‍ക്കാര്‍ . ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിന്‍ നാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇലക്‌ട്രോണിക് അഡ്വര്‍ടൈസിംഗ് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്ബത്തികവും സാമൂഹ്യവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇലക്‌ട്രോണിക് പരസ്യം നിയന്ത്രിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ സമിതിയുടെ […]

You May Like

Breaking News

error: Content is protected !!