കുവൈത്ത്: കുവൈത്തില്‍ പ്രവാസികള്‍ ചൂതാട്ടം നടത്തിയിരുന്ന അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് റെയ്ഡ്

കുവൈത്തില്‍ പ്രവാസികള്‍ ചൂതാട്ടം നടത്തിയിരുന്ന അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് റെയ്ഡ്. കഴിഞ്ഞ ദിവസം സാല്‍മിയയിലായിരുന്നു സംഭവം. പൊലീസ് സംഘമെത്തിയപ്പോള്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന പ്രവാസികള്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി.

കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. അപ്പാര്‍ട്ട്മെന്റില്‍ ചൂതാട്ടം നടക്കുന്നെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത് അനുസരിച്ചാണ് പൊലീസ് സംഘം റെയ്ഡിനായി എത്തിയത്. എന്നാല്‍ കുടുങ്ങുമെന്ന മനസിലായ പ്രവാസികള്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്‍താവന പറയുന്നു. പരിക്കേറ്റ ഇവര്‍ക്ക് അധികൃതര്‍ ആവശ്യായ ചികിത്സ ലഭ്യമാക്കി. ശേഷം തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Next Post

യു.എസ്.എ: സമൂഹ മാധ്യമം ഉപയോഗം - 13 വയസിന് താഴെയുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ യു.എസ്

Thu Apr 27 , 2023
Share on Facebook Tweet it Pin it Email സമൂഹ മാധ്യമം ഉപയോഗിക്കുന്നതിന് ദേശീയ പ്രായപരിധി നിശ്ചയിക്കാന്‍ യുഎസ് സെനറ്റില്‍ നിര്‍ദ്ദേശം. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സമൂഹ മാധ്യമ ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് 13 വയസ്സിന് താഴെയുള്ളവരെ തടയുന്ന ബില്‍ കൊണ്ടുവരുന്നതായി സി.എന്‍.എന്നാ ണ് റിപ്പോര്‍ട്ട് ചെയ്തത്. 18 വയസിന് താഴെയുള്ളവര്‍ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിന് മുമ്ബ് ടെക് കമ്ബനികള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങേണ്ടതുണ്ടെന്നും സമൂഹ മാധ്യമങ്ങളിലെ […]

You May Like

Breaking News

error: Content is protected !!