കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈജിപ്ത് സ്വദേശിയായ യുവാവിന്റെ മൃതദേഹം കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി. മൃതദേഹമാണ് നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
കുവൈത്തിലെ ഷര്‍ഖ് പ്രദേശത്തെ ഒരു കെട്ടിടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കയറുപയോഗിച്ച് തൂങ്ങിയതിന്റെ അടയാളങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കയറിന്റെ ഒരു ഭാഗം മുറിച്ച നിലയിലായിരുന്നു. സമീപത്ത് ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ തുടര്‍ അന്വേഷണം നടക്കുന്നു.