ഒമാന്‍: ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത

ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത വരുന്നു. ഇതു സംബന്ധിച്ച സുപ്രധാന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.

ഇത്തിഹാദ് റെയിലിന്റെ സിഇഒ ഷാദി മാലകും അസ്യാദ് ഗ്രൂപ്പ് സിഇഒ അബ്ദുല്‍റഹ്മാന്‍ സാലിം അല്‍ ഹാത്മിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. അതിവേഗ റെയില്‍പാത പൂര്‍ത്തിയാകുന്നതോടെ യുഎഇയ്ക്കും ഒമാനും ഇടയില്‍ 47 മിനിറ്റില്‍ യാത്ര ചെയ്യാനാകും.

ഏകദേശം 1.160 ശതകോടി റിയാലാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. അബുദാബിയെയും സുഹാറിനെയും ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിനിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത ഉണ്ടാകും. മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും ചരക്ക് ട്രെയിനുകളുടെ വേഗത.

ഒമാന്‍ റെയിലും ഇത്തിഹാദ് റെയിലും ചേര്‍ന്ന് രൂപീകരിക്കുന്ന സംയുക്ത കമ്ബനിയാകും റെയില്‍വേ ശൃംഖലയുടെ നടത്തിപ്പും പ്രവര്‍ത്തനവും നിയന്ത്രിക്കുക.

യുഎഇ റെയില്‍വേ ശൃംഖലയെ സുഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്നതോടെ പ്രദേശിക തലങ്ങളില്‍ വ്യാപാരം സുഗമമാകുമെന്നാണ് പ്രതീക്ഷ. ഒമാനും യുഎഇയും തമ്മിലുള്ള ദൃഢമായ ബന്ധം കൂടുതല്‍ ശക്തമാകുന്നതിന് കരാര്‍ വഴിയൊരുക്കുമെന്ന് ഷാദി മാലക് പറഞ്ഞു.

Next Post

കുവൈ​ത്ത്: ഏഷ്യന്‍ കപ്പ് ഫുട്സാല്‍ കുവൈത്തിന് വിജയത്തുടക്കം

Thu Sep 29 , 2022
Share on Facebook Tweet it Pin it Email കുവൈ​ത്ത് സി​റ്റി: സ്വ​ന്തം കാ​ണി​ക​ള്‍​ക്കു മു​ന്നി​ല്‍ ഉ​ജ്ജ്വ​ല ജ​യ​ത്തോ​ടെ കു​വൈ​ത്ത് എ.​എ​ഫ്.​സി ഫു​ട്സാ​ല്‍ എ​ഷ്യ​ന്‍ ക​പ്പ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ വ​ര​വ​റി​യി​ച്ചു.ഒ​മാ​നെ 7-2ന് ​ത​ക​ര്‍​ത്താ​ണ് കു​വൈ​ത്ത് ആ​ദ്യ ജ​യം ആ​ഘോ​ഷി​ച്ച​ത്. മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ക​ച്ച ക​ളി കെ​ട്ട​ഴി​ച്ച കു​വൈ​ത്ത് ന​വാ​ഗ​ത​രാ​യ ഒ​മാ​നെ നി​ഷ്പ്ര​ഭ​രാ​ക്കി. ര​ണ്ടു ഗോ​ളു​ക​ള്‍ നേ​ടി​യ കു​വൈ​ത്തി​ന്റെ അ​ബ്ദു​റ​ഹ്മാ​ന്‍ അ​ല്‍​ത​വൈ​ല്‍ ആ​ണ് ക​ളി​യി​ലെ താ​രം. 2014ല്‍ ​നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി മ​ത്സ​ര​ത്തി​ല്‍ […]

You May Like

Breaking News

error: Content is protected !!