കുവൈത്ത്: അറബ് ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ എക്‌സിക്യൂട്ടിവ് യോഗത്തിന് കുവൈത്ത് വേദിയാകും

കുവൈത്ത് സിറ്റി: അറബ് ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് ഓഫിസിന്റെ 16-ാമത് റെഗുലര്‍ സെഷന്‍ മാര്‍ച്ച്‌ 15 ന് കുവൈത്തില്‍ നടക്കുമെന്ന് അറബ് ലീഗ് അറിയിച്ചു.

സംയുക്ത അറബ് മാധ്യമ തന്ത്രം തയാറാക്കുന്നതിനുമുള്ള ഫലപ്രദമായ സംവിധാനങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് ലീഗിന്റെ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അഹ്മദ് ഖത്താബി പറഞ്ഞു.

തീവ്രവാദം, ഇ-മീഡിയ, ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഇടപെടല്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തിന്റെ അജണ്ടയില്‍ വരുന്നതായും ഖത്താബി വിശദീകരിച്ചു.

അറബ് ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ കൗണ്‍സിലിന്റെ എക്സിക്യൂട്ടിവില്‍ കുവൈത്ത്, തുനീഷ്യ,അല്‍ജീരിയ, സൗദി അറേബ്യ, ഇറാഖ്, കൊമോറോസ് ദ്വീപുകള്‍, ലബനാന്‍, യമന്‍ എന്നിവയും അറബ് ലീഗിന്റെ കുടക്കീഴില്‍ മാധ്യമ ജോലികള്‍ ചെയ്യുന്ന സംഘടനകളും യൂനിയനുകളും ഉള്‍പ്പെടുന്നു.

Next Post

യു.കെ: ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയവര്‍ക്ക് 5 മാസക്കാലം സമയ പരിധി ഇല്ലാതെ മറ്റു ജോലികള്‍ ചെയ്യാന്‍ അനുമതി

Wed Mar 8 , 2023
Share on Facebook Tweet it Pin it Email ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയവര്‍ക്ക് 5 മാസക്കാലം സമയ പരിധി ഇല്ലാതെ മറ്റു ജോലികള്‍ ചെയ്യാന്‍ അനുമതി ഫെബ്രുവരി 27 തിങ്കളാഴ്ച്ച മുതല്‍ ആഗസ്റ്റ് 27 വരെയുള്ള ഇളവുകള്‍ പ്രകാരം ഈ കാലയളവില്‍ ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, കെയറര്‍മാര്‍ എന്നിവര്‍ക്ക് രണ്ടാമതൊരു ജോലി അതേ മേഖലയില്‍ ചെയ്യുന്നതിന് സമയ പരിധി ഉണ്ടാവുകയില്ല. ഹെല്‍ത്ത് കെയര്‍ […]

You May Like

Breaking News

error: Content is protected !!