യു.കെ: ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരേ മിസൈല്‍ ആക്രമണ ഭീഷണി മുഴക്കി റഷ്യ

ലണ്ടന്‍: യുക്രെയ്ന്‍ അധിനിവേശത്തിനു തൊട്ടുമുമ്പ് തനിക്കെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഭീഷണി മുഴക്കിയിരുന്നതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയത്. അതിനു തൊട്ടുമുമ്പ് യുക്രെയ്‌നിലേക്ക് റഷ്യന്‍ സൈന്യത്തെ അയയ്ക്കുന്നതിനു മുമ്പ് ലഭിച്ച ഫോണ്‍ കോളിലാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്നും പുടിന്‍ വേഴ്‌സസ് ദ വെസ്റ്റ് എന്ന പേരിലുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററിയില്‍ ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തി.ബോറിസ്, എനിക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ ആഗ്രഹമില്ല.

എന്നാല്‍ ഒരു മിസൈല്‍ ഉപയോഗിച്ച്, അതിന് ഒരു മിനിറ്റ് മാത്രമേ എടുക്കൂ”- എന്ന് സുദീര്‍ഘമായ ഫോണ്‍ സംഭാഷണത്തിനിടെ പുടിന്‍ പറഞ്ഞതായി ജോണ്‍സണ്‍ വെളിപ്പെടുത്തി. ??ശാന്തമായ സ്വരത്തിലായിരുന്നു ഭീഷണി. റഷ്യയെ ചര്‍ച്ചയ്ക്ക് എത്തിക്കാനുള്ള എന്റെ ശ്രമങ്ങളെ അദ്ദേഹം കളിയാക്കുകയായിരുന്നുവെന്നും ബോറിസ് പറഞ്ഞു. പുടിനെ കുറിച്ചുള്ള മറ്റു വിവരങ്ങളും ബോറിസ് വെളിപ്പെടുത്തുന്നുണ്ട്.ലോകനേതാക്കള്‍ റഷ്യയെ യുക്രെയ്ന്‍ അധിനിവേശത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന സമയം കൂടിയായിരുന്നു അത്.2014ലെ റഷ്യയുടെ ക്രീമിയ അധിനിവേശം മുതല്‍ യുക്രെയ്ന്‍ വരെയുള്ള കാര്യങ്ങളും ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്. സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ പുടിന്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു?വെന്നും ബോറിസ് ജോണ്‍സണ്‍ പറയുന്നുണ്ട്.

Next Post

ഒമാന്‍: താപനില കുറയുന്നു തണുപ്പ് വര്‍ധിക്കും

Wed Feb 1 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും താപനിലയില്‍ ഗണ്യമായ കുറവ് വരുംദിവസങ്ങളിലുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. തിങ്കളാഴ്ച രാജ്യത്തെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും 16 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ തണുപ്പും ശക്തമായി. തണുപ്പിനെ പ്രതിരോധിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം കമ്ബിളി വസ്ത്രം ധരിച്ചാണ് പുറത്തിറങ്ങുന്നത്. തണുപ്പ് വര്‍ധിക്കുന്നത് ആരോഗ്യത്തെ […]

You May Like

Breaking News

error: Content is protected !!